തിരികൾ കൊളുത്തി
പുഷ്പങ്ങൾ ചാർത്തി
കീർത്തികൾ പാടി
നീ വിളിച്ചുണർത്തുന്ന ദൈവമെവിടെ ?
നീ തീർത്ത പള്ളികളിൽ ദൈവമെവിടെ ?

ഒരിടത്തു ദുഃഖിതന്റെ രോധനമുയരുമ്പോൾ
ഒരിടത്തു വിശപ്പിന്റെ നിലവിളി ഉയരുമ്പോൾ
മുഖം തിരിച്ചോടുന്ന ധനവാനെ
നീ തീർത്ത മുത്തു മണി പള്ളികളിൽ ദൈവമെവിടെ ?