- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മളൊക്കെ പ്രേമിക്കുന്ന കാലത്ത് ഈ വാസാപ്പി ഉണ്ടായിരുന്നെങ്കിൽ' ഒന്ന് തകർത്തേനെ; ചിരിപ്പൂരമൊരുക്കി സുഡാനിയിലെ ഉമ്മമാർ; ഡാകിനിയുടെ ട്രെയിലർ കാണാം
സുഡാനി ഫ്രം നൈജീരിയയിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ, സേതുലക്ഷ്മി, പോളി വത്സൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ റിജി നായർ ഒരുക്കുന്ന 'ഡാകിനി'യുടെ ട്രെയ്ലർ പുറത്തിറങ്ങി.കിടിലൻ മെയ്‌ക്ക് ഓവറിലാണ് ഉമ്മമാര് എല്ലാവരും ചിത്രത്തിൽ എത്തിയിരിക്കുന്നത്. കോമിക് സ്വഭാവമുള്ള ചിത്രമായിരിക്കും ഡാകിനിയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. മായനെ തീർക്കാൻ ഡാകിനി വരുന്നുവെന്നാണ് ട്രെയിലർ പറയുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ക്യാരക്ടർ പോസ്റ്ററുകളും ഇതിനോടകം വൈറലായിരുന്നു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിനു ശേഷം രാഹുൽ ജി നായർ സംവിധാനം ചെയ്യുന്ന സിനിമയാണ് ഡാകിനി. രാഹുൽ ജി നായരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ് ,ഇന്ദ്രൻസ് , പോളി വത്സൻ , സേതുലക്ഷ്മി ,അജു വർഗീസ്, അലൻസിയർ, സൈജു കുറുപ്പ് തുടങ്ങിയവർ മ്റ്റ് പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിങ്കു എബ്രഹാമിന്റെ ഗാനങ്ങൾക്ക് രാഹുൽരാജാണ് സംഗീ
സുഡാനി ഫ്രം നൈജീരിയയിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ, സേതുലക്ഷ്മി, പോളി വത്സൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ റിജി നായർ ഒരുക്കുന്ന 'ഡാകിനി'യുടെ ട്രെയ്ലർ പുറത്തിറങ്ങി.കിടിലൻ മെയ്‌ക്ക് ഓവറിലാണ് ഉമ്മമാര് എല്ലാവരും ചിത്രത്തിൽ എത്തിയിരിക്കുന്നത്.
കോമിക് സ്വഭാവമുള്ള ചിത്രമായിരിക്കും ഡാകിനിയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. മായനെ തീർക്കാൻ ഡാകിനി വരുന്നുവെന്നാണ് ട്രെയിലർ പറയുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ക്യാരക്ടർ പോസ്റ്ററുകളും ഇതിനോടകം വൈറലായിരുന്നു.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിനു ശേഷം രാഹുൽ ജി നായർ സംവിധാനം ചെയ്യുന്ന സിനിമയാണ് ഡാകിനി. രാഹുൽ ജി നായരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ് ,ഇന്ദ്രൻസ് , പോളി വത്സൻ , സേതുലക്ഷ്മി ,അജു വർഗീസ്, അലൻസിയർ, സൈജു കുറുപ്പ് തുടങ്ങിയവർ മ്റ്റ് പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലിങ്കു എബ്രഹാമിന്റെ ഗാനങ്ങൾക്ക് രാഹുൽരാജാണ് സംഗീതം. അലക്‌സ് ജെ. പുളിക്കൽ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിർവഹിക്കുന്നു.യൂനിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി.രാകേഷും ഉർവശി തീയെറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം.തോമസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസാണ് വിതരണം ചെയ്യുന്നത്. അടുത്തമാസം ചിത്രം തിയെറ്ററുകളിലെത്തും.