- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജനസഖ്യം വാർഷിക കൺവെൻഷൻ 13 മുതൽ
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ 2017 ലെ വാർഷിക കൺവെൻഷൻ ഒക്ടോബർ 13, 14, 15 തീയ്യതികളിൽ നടത്തപ്പെടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച വിശുദ്ധ കുർബാനയോടൊപ്പം കൺവെൻഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ യുവജന സഖ്യം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതാണ്. ഇടവക വികാരിമാരായ റവ. സജി പി സി, റവ. മാത്യു ശമുവേൽ എന്നിവർ കൺവെൻഷന് നേതൃത്വം നൽകും. പ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനും ധ്യാനചിന്തകനുമായ റവ. വില്യം എബ്രഹാം മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. യുവജനസഖ്യംദിനമായ ഞായറാഴ്ച രാവിലെ 9.30 മണിക്ക് റവ മാത്യു ശമുവേൽ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും. റവ. സജി പി സി സമാപന സന്ദേശം നൽകുന്നതാണ്. വിഷയം: 'Return oh my people' (എന്റെ ജനമേ മടങ്ങി വരിക) തിരുവചനം ശ്രവിച്ച് ആത്മീയ പുതുക്കം പ്രാപിച്ച് അനുഗ്രഹീതരാകുവാൻ എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധ
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ 2017 ലെ വാർഷിക കൺവെൻഷൻ ഒക്ടോബർ 13, 14, 15 തീയ്യതികളിൽ നടത്തപ്പെടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച വിശുദ്ധ കുർബാനയോടൊപ്പം കൺവെൻഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ യുവജന സഖ്യം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതാണ്.
ഇടവക വികാരിമാരായ റവ. സജി പി സി, റവ. മാത്യു ശമുവേൽ എന്നിവർ കൺവെൻഷന് നേതൃത്വം നൽകും. പ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനും ധ്യാനചിന്തകനുമായ റവ. വില്യം എബ്രഹാം മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.
യുവജനസഖ്യംദിനമായ ഞായറാഴ്ച രാവിലെ 9.30 മണിക്ക് റവ മാത്യു ശമുവേൽ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും. റവ. സജി പി സി സമാപന സന്ദേശം നൽകുന്നതാണ്.
വിഷയം: 'Return oh my people' (എന്റെ ജനമേ മടങ്ങി വരിക) തിരുവചനം ശ്രവിച്ച് ആത്മീയ പുതുക്കം പ്രാപിച്ച് അനുഗ്രഹീതരാകുവാൻ എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ഇടവക വികാരിമാരായ: റവ. സജി പി സി: 817 521 3519
യുവജനസഖ്യം സെക്രട്ടറി: ജോബി ജോൺ: 214 235 3888