കോഴിക്കൊട്: സി പി എം ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടക്കുുമ്പാൾ പ്രദേശത്ത് തങ്ങളെ വീട് വെയ്ക്കാൻ സി പി എം അനുവദിക്കുന്നില്ലന്നെ ആക്ഷേപവുമായി ദലിത് കുടുംബം രംഗത്ത്. കൊയിലാണ്ടി പന്തലായനി കമ്മട്ടേരി വേലായുധന്റെ ഭാര്യ മീരാഭായ് ആണ് പ്രദേശത്തെ സി പി എം വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ള നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തത്തെിയത്.

കൊയിലാണ്ടി പന്തലായനിയിൽ ആർ ഡി ഒ പെർമിഷൻ നൽകിയ ഭൂമിയിൽ വീടുവെയ്ക്കുന്നതിനെ സി പി എം പ്രവർത്തകർ തടസ്സപ്പെടുത്തുന്നതായി പരാതി. പട്ടികജാതി സമുദായത്തിൽ പെട്ട മീരാഭായ് ഭർത്താവിനൊപ്പം മഹാരാഷ്ട്രയിലാണ് താമസിച്ച് വരുന്നത്. നാട്ടിൽ താമസിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ട് പന്തലായനിയിൽ കുടുംബവീടിന് സമീപത്തുള്ള സഹോദരന്റെ ഇരുപത്തിരണ്ടര സെന്റ് സ്ഥലം 2012 ൽ വാങ്ങുകയും വീടു വെയ്ക്കാൻ തയ്യറെടുക്കുകയുമായിരുന്നു. 2010 ൽ നിർദ്ദിഷ്ട സ്ഥലത്തിലെ അഞ്ചു സെന്റ് വയൽ നിലം മണ്ണിട്ട് നികത്തി വീടുവെയ്ക്കാൻ സഹോദരൻ ആർ ഡി ഒയിൽ നിന്നും അനുമതി വാങ്ങിയിരുന്നു.

എന്നാൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കവെ സി പി എം വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ള പത്തോളം പേർ നിർമ്മാണം നിരന്തരമായി തടസ്സപ്പെടുത്തുകയും പട്ടികജാതിയിൽപ്പെട്ടവർ സ്ഥലത്ത് വീടു വെയ്‌ക്കേണ്ടെന്നു പറഞ്ഞു അധിക്ഷേപിക്കുകയുമായിരുന്നുവെന്ന് മീരാഭായ് പരാതിപ്പെട്ടു. സി പി എം പ്രവർത്തകർ ഇടപ്പെട്ടതിനെ തുടർന്ന് വില്ലജേ് ഓഫീസ്സർ ഉൾപ്പെടെയുള്ളവർ ഒത്തുകളിച്ച് നിർമ്മാണ പ്രവൃത്തികൾ തടസ്സപ്പെടുത്തുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു. കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും ഇവർക്കെതിരെ നടപടി സ്വീകരിക്കാനോ നിർമ്മാണ പ്രവൃത്തിക്കു സംരക്ഷണം നൽക്കാനോ തയ്യറായില്ലെന്നെും പരാതിയുണ്ട്.

ഇതിനിടെ ബിൽഡിങ് പെർമിഷൻ പുതുക്കി നൽകാൻ കൊയിലാണ്ടി നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും സി പി എം പ്രവർത്തകരുടെ ശക്തമായ സമ്മർദ്ദത്താൽ പെർമിഷൻ പുതുക്കി നൽകാൻ തയ്യറായില്ലെന്നെും ആരോപണമുണ്ട്. സംഭവത്തിൽ സി പി എം പ്രവർത്തകരുടെ ഇടപെടൽ ശ്രദ്ധയിൽപ്പെടുത്തി സി പി എം ജില്ലാ സെക്രട്ടറിയെ സമീപിച്ചങ്കെിലും നടപടിയൊന്നു ഉണ്ടായില്ല. വിഷയം ശ്രദ്ധയിൽപ്പെടുത്താൻ സ്ഥലം എം എൽ എയെ സമീപിക്കാൻ ഒരുങ്ങിയെങ്കിലും അദ്ദഹേത്തെ കാണുന്നതിനെ പലരും തടസ്സപ്പെടുത്തുകയായിരുന്നുവെന്നും അവർ പറഞ്ഞു.

ഏഴു വർഷമായി വീടു പണി ആരംഭിക്കാനാവാതെ തങ്ങൾ ദുരിതമനുഭവിക്കുകയാണ്. പണത്തിനു വേണ്ടിയാണോ ഇത്തരത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു. നിർമ്മാണത്തിനു തുടർ അനുമതി ആവശ്യപ്പെട്ട് റവന്യൂമന്ത്രി, ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിരിക്കുകയാണിവർ. വീടുവെയ്ക്കാൻ അനുമതി തന്നില്ലങ്കെിൽ മാനസികവും ശാരീരികവുമായ പീഡനമേറ്റ് തങ്ങൾ ആത്മഹത്യയിലേക്ക് നയിക്കപ്പെടുമെന്നും ഇവർ വ്യക്തമാക്കുന്നു.

ഇതേ സമയം സിപിഎമ്മിന് സംഭവവുമായി യാതൊരു ബന്ധവുമില്ലന്നൊണ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്. അഞ്ച് സെന്റ് സ്ഥലം നികത്താൻ ലഭിച്ച അനുമതിയുടെ മറവിൽ ഇരുപത്തിരണ്ടര സെന്റോളം സ്ഥലം നികത്താൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇടപെടുകയായിരുന്നു. അതിൽ എല്ലാ പാർട്ടിയിലും പ്രവർത്തിക്കുന്നവരുണ്ട്. സാമ്പത്തികമായി വലിയ ഉയർന്ന നിലയിലുള്ള കുടുംബത്തിന് അഞ്ചു സെന്റ് സ്ഥലം നികത്തി വീടുവെയ്‌ക്കേണ്ട ആവശ്യമില്ല.

അഞ്ചു സെന്റിന്റെ മറവിൽ കൂടുതൽ വയൽ പ്രദേശം നികത്താനാണ് അവർ ശ്രമം നടത്തിയത്. അതാണ് നാട്ടുകാർ ചേർന്ന് തടഞ്ഞത്. പാർട്ടി ജില്ലാ സമ്മേളനം നടക്കുമ്പോൾ വിവാദങ്ങൾ സൃഷ്ടിക്കാൻ വേണ്ടി ആരോ മനഃപൂർവ്വമാണ് ഇവരെ ഇപ്പോൾ മാധ്യമ പ്രവർത്തകർക്ക് മുമ്പിലത്തെിച്ചതെന്നും നേതൃത്വം വിശദീകരിക്കുന്നു.