- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടുവയസുകാരൻ ക്ഷേത്രത്തിലേക്ക് ഓടിക്കയറി; അശുദ്ധിയെന്ന് ആക്ഷേപത്തിൽ ദളിത് കുടുംബത്തിന് പിഴയിട്ടത് 35,000 രൂപ; സംഭവം കർണ്ണാടകയിലെ മിയാപ്പൂരിൽ
ബംഗളൂരു: ദളിത് വിഭാഗത്തിൽപ്പെട്ട രണ്ടുവയസുകാരൻ ക്ഷേത്രത്തിൽ കയറിയത് 25,000 രൂപ പിഴ. കൂടാതെ ക്ഷേത്രശുചീകരണത്തിന് പതിനായിരം രൂപ ആവശ്യപ്പെടുകയും ചെയ്തു. കർണാടകയിലെ മിയാപ്പൂരിലാണ് സംഭവം. ശുദ്ധീകരണത്തിനായാണ് ദളിത് കുടുംബത്തിനോട് വലിയ തുക ഉയർന്ന ജാതിക്കാർ ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പൊലീസ് സുപ്രണ്ട് പറഞ്ഞു.
ചന്നദാസാർ സമുദായത്തിൽപ്പെട്ടവരാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഗ്രാമത്തിലെ ഐക്യം തകരുമെന്ന് ചൂണ്ടിക്കാട്ടി ഇവർ സവർണജാതിക്കാർക്കെതിരെ പരാതി നൽകിയില്ലെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ നാലാം തീയതി ജന്മദിനത്തിന്റെ ഭാഗമായാണ് കുടുംബം ക്ഷേത്രത്തിലെത്തിയത്. അച്ഛൻ പ്രാർത്ഥിച്ച് കൊണ്ടിരിക്കെ രണ്ട് വയസുകാരൻ ക്ഷേത്രത്തിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.
സംഭവവത്തിന് പിന്നാലെ സവർണജാതിക്കാർ യോഗം ചേർന്ന് ക്ഷേത്രം ശുദ്ധീകരിക്കുന്നതിനായി ഹോമം നടത്തുന്നതിനായാണ് 25,000 രൂപ കുട്ടിയുടെ പിതാവിന് പിഴയിട്ടത്. തെറ്റിദ്ധാരണയുടെ പുറത്താണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും യോഗം ചേർന്നവർ മാപ്പുപറഞ്ഞതായും തഹസിൽദാർ സി്ദ്ദേഷ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ