- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദലിത് വോട്ട് ബാങ്കിനെ ഒപ്പം നിർത്താൻ ചരിത്രം വിസ്മരിച്ച ദലിത് രാജാവിന് സ്മരണാഞ്ജലിയർപ്പിച്ച് ബിജെപി; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുപിയിൽ ആദരിച്ചത് പതിനൊന്നാം നൂറ്റാണ്ടിൽ ബഹ്‌റൈച്ച് ഭരിച്ചിരുന്ന രാജാവ് സുഹേൽദേവ് രാജ് ബാറിനെ; രാജാവിന്റെ പേരിലുള്ള തപാൽ സ്റ്റാംമ്പ് പുറത്തിറക്കിയത് മോദി; ബിജെപിയുടെ 'ആദരിക്കൽ രാഷ്ട്രീയം' ലക്ഷ്യം കാണുമോ എന്ന സംശയത്തിൽ രാഷ്ട്രീയ നിരീക്ഷകർ
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കവേ ന്യൂനപക്ഷ വിഭാഗങ്ങള വൈകാരികമായി വശത്താക്കി വോട്ട് ബാങ്കാക്കി മാറ്റാനുള്ള ബിജെപിയുടെ പുത്തൻ തന്ത്രമാണ് ഇപ്പോൾ രാഷ്ട്രീയ ഗോദായിൽ ചർച്ചയാകുന്നത്. ഇതിന്റെ ഭാഗമായി യപിയിൽ നടത്തിയ ആദരിക്കൽ രാഷ്ട്രീയത്തിലൂടെ ചരിത്രം പോലും മറന്ന ദലിത് രാജാവിന്റെ ഓർമ്മകൾക്കാണ് പുതു ജീവൻ പ്രാപിച്ചത്. പതിനൊന്നാം നൂറ്റാണ്ടിൽ ബഹ്‌റൈച്ച് രാജ്യം ഭരിച്ചിരുന്ന ദലിത് രാജാവ് സുഹേൽദേവ് രാജ് ബാറിനെ നൂറ്റാണ്ടുകൾ പിന്നിട്ട ശേഷം ആദരിച്ചാണ് ബിജെപി ജനഹൃദയങ്ങൾ കീഴടക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സുഹേൽ ദേവിന്റെ പേരിലുള്ള തപാൽ സ്റ്റാംപ് ശനിയാഴ്ച ഗസ്സിപ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. കിഴക്കൻ ഉത്തർ പ്രദേശിലെ പൂർവാഞ്ചൽ പ്രദേശത്ത് 20 ശതമാനത്തോളം രാജ് ബാർ സമുദായത്തിന്റെ വോട്ടിൽ കണ്ണുവച്ചാണ് ബിജെപിയുടെ നീക്കം. യാദവർ കഴിഞ്ഞാൽ ഈ ഭാഗത്ത് ശക്തമായ വിഭാഗം ഇവരാണ്. യുപിയിലെ 125 നിയമസഭാ മണ്ഡലങ്ങളിൽ രാജ് ബാർ സമുദായക്കാർക്കു സ്വാധീനമുണ്ട്. എന്നാ
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കവേ ന്യൂനപക്ഷ വിഭാഗങ്ങള വൈകാരികമായി വശത്താക്കി വോട്ട് ബാങ്കാക്കി മാറ്റാനുള്ള ബിജെപിയുടെ പുത്തൻ തന്ത്രമാണ് ഇപ്പോൾ രാഷ്ട്രീയ ഗോദായിൽ ചർച്ചയാകുന്നത്. ഇതിന്റെ ഭാഗമായി യപിയിൽ നടത്തിയ ആദരിക്കൽ രാഷ്ട്രീയത്തിലൂടെ ചരിത്രം പോലും മറന്ന ദലിത് രാജാവിന്റെ ഓർമ്മകൾക്കാണ് പുതു ജീവൻ പ്രാപിച്ചത്. പതിനൊന്നാം നൂറ്റാണ്ടിൽ ബഹ്‌റൈച്ച് രാജ്യം ഭരിച്ചിരുന്ന ദലിത് രാജാവ് സുഹേൽദേവ് രാജ് ബാറിനെ നൂറ്റാണ്ടുകൾ പിന്നിട്ട ശേഷം ആദരിച്ചാണ് ബിജെപി ജനഹൃദയങ്ങൾ കീഴടക്കാൻ ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് സുഹേൽ ദേവിന്റെ പേരിലുള്ള തപാൽ സ്റ്റാംപ് ശനിയാഴ്ച ഗസ്സിപ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. കിഴക്കൻ ഉത്തർ പ്രദേശിലെ പൂർവാഞ്ചൽ പ്രദേശത്ത് 20 ശതമാനത്തോളം രാജ് ബാർ സമുദായത്തിന്റെ വോട്ടിൽ കണ്ണുവച്ചാണ് ബിജെപിയുടെ നീക്കം. യാദവർ കഴിഞ്ഞാൽ ഈ ഭാഗത്ത് ശക്തമായ വിഭാഗം ഇവരാണ്. യുപിയിലെ 125 നിയമസഭാ മണ്ഡലങ്ങളിൽ രാജ് ബാർ സമുദായക്കാർക്കു സ്വാധീനമുണ്ട്. എന്നാൽ സമുദായത്തിന്റെ സ്വന്തം പാർട്ടിയും യുപിയിലെ ബിജെപി സഖ്യകക്ഷിയുമായി സുഹേൽ ദേവ് ഭാരതീയ സമാജ് പാർട്ടിയുടെ (എസ്ബിഎസ്‌പി) പ്രസിഡന്റും യുപി പിന്നാക്ക ക്ഷേമ മന്ത്രിയുമായ ഓം പ്രകാശ് രാജ് ബാർ സ്റ്റാംപ് പ്രകാശന ചടങ്ങിൽ പങ്കെടുക്കാതിരുന്നതു കല്ലുകടിയായി. ചടങ്ങ് തന്നെ അറിയിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്.
സുഹേൽദേവിനെ പോലെ ധീരരായ പുത്രന്മാർക്ക് വേണ്ടത്ര പ്രാധാന്യം നൽകാൻ മുൻ സർക്കാരുകൾ തയാറായിരുന്നില്ലെന്ന് ചടങ്ങിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. 2016ൽ ബഹ്‌റൈച്ചിൽ ബിജെപി പ്രസിഡന്റ് അമിത് ഷാ സുഹേൽദേവിന്റെ പ്രതിമ അനാഛാദനം ചെയ്തിരുന്നു. അന്നും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി അതിനെ വിമർശിച്ചു. ബിജെപി സുഹേലിനെ ഏറ്റെടുക്കുകയാണ് എന്നായിരുന്നു അന്ന് പ്രകാശ് രാജ് വിമർശിച്ചത്. അതിനു ശേഷമാണ് ബിജെപിയും എസ്ബിഎസ്‌പിയും സഖ്യത്തിലായത്.
രാജ്‌നാഥ് സിങ് യു പി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ലക്‌നൗവിലെ ലാൽ ബാഗിൽ സുഹേൽദേവിന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. ബിസ്പി നേതാവ് മായാവതിയും സുഹേൽ ദേവിന്റെ ഒരു പ്രതിമ സാരനാഥിൽ സ്ഥാപിച്ചു. ഗസ്സി സയ്യിദ് സാലാർ മസൂദിന്റെ നേതൃത്വത്തിലുള്ള സൈന്യം ബെഹേറൈച്ച് ആക്രമിച്ചപ്പോൾ അവരെ ചെറുത്തു തോൽപ്പിച്ച രാജാവാണ് സുഹേൽ ദേവ്.
സുഹേൽ ദേവിനെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ ചരിത്ര പുസ്തകങ്ങളിൽ പരാമർശമുള്ളൂ. അദ്ദേഹത്തിന്റെ പേരു തന്നെ പല രീതിയിലാണ് അറിയപ്പെടുന്നത്. സുഹേൽ ദേവ് എന്നതിനു പുറമേ സുഹ് റിദിൽ, സുഹ് റി ദാൽ ധാജ്, സുസാജ്, സുഹർദാൽ, റായ് സുഹ്‌റിദ് ദേവ് എന്നീ പേരുകളിലും അറിയപ്പെടുന്നു.