- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ദളിതുകൾക്ക് യാതൊരു പ്രശ്നവുമില്ലേ? എ എൻ ഷംസീറിന്റെ അവകാശവാദങ്ങൾക്ക് ചുട്ടമറുപടി നൽകി മൃദുലാ ദേവി; 'സവർണ ദേഹമായ സരിത നായരെ ആഘോഷിച്ചവർ ജിഷയെ വേശ്യയാക്കി': ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ ഉത്തരം മുട്ടി എംഎൽഎയും മാപ്പു പറഞ്ഞ് വിനു വി ജോണും
തിരുവനന്തപുരം: ഉത്തരേന്ത്യയിലെ ദളിത് വിഷയങ്ങൾ ഘോരഘോരം ചർച്ച ചെയ്യുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാർ എന്ന ആക്ഷേപം കുറച്ചു കാലങ്ങളായി സംഘപരിവാറുകാർ ഉന്നയിക്കുന്നതാണ്. അതിന് കാരണം രോഹിത് വെമൂല വിഷയം അടക്കം സിപിഐ(എം) സജീവ ചർച്ചാ വിഷയമായി ഉന്നയിക്കുന്നതു കൊണ്ടണ്. അതേസമയം കണ്ണൂരിൽ കോൺഗ്രസ് അനുഭാവിയായ ദളിത് കുടുംബത്തിലെ രണ്ട് യുവതികളെ സിപിഐ(എം) ഓഫീസ് ആക്രമിച്ചു എന്നാരോപിച്ച് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്ത സംഭവം സിപിഎമ്മിന്റെ പ്രതിരോധങ്ങളെ പൊളിച്ചു. ഈ വിഷയം സജീവ ചർച്ചയാതോടെ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനൽ ചർച്ചയിൽ തലശ്ശേരി എംഎൽഎ എ എൻ ഷംസീർ പ്രതികരിച്ചത് കേരളത്തിലെ ദളിതുകൾക്ക് വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ്. എന്നാൽ, ചർച്ചയിൽ പങ്കെടുത്ത ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ഉയർത്തിയ ചോദ്യങ്ങൾ സംസ്ഥാനത്തെ ദളിത് വിഷയങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തെളിയേണ്ടയാണ്. കേരളത്തിലെ ദളിതുകൾ നേരടുന്ന ജാതീയ അധിക്ഷേപങ്ങളെ അക്കമിട്ട് നിരത്തു കൊണ്ടാണ് മൃദുലാ ദേവി ചർച്ചയിൽ പങ്കെടുത്തത്. മൃദുലാ ദേവി ചർച്ചയിൽ ഉയർത്തിയ ഭാഗങ്ങ
തിരുവനന്തപുരം: ഉത്തരേന്ത്യയിലെ ദളിത് വിഷയങ്ങൾ ഘോരഘോരം ചർച്ച ചെയ്യുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാർ എന്ന ആക്ഷേപം കുറച്ചു കാലങ്ങളായി സംഘപരിവാറുകാർ ഉന്നയിക്കുന്നതാണ്. അതിന് കാരണം രോഹിത് വെമൂല വിഷയം അടക്കം സിപിഐ(എം) സജീവ ചർച്ചാ വിഷയമായി ഉന്നയിക്കുന്നതു കൊണ്ടണ്. അതേസമയം കണ്ണൂരിൽ കോൺഗ്രസ് അനുഭാവിയായ ദളിത് കുടുംബത്തിലെ രണ്ട് യുവതികളെ സിപിഐ(എം) ഓഫീസ് ആക്രമിച്ചു എന്നാരോപിച്ച് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്ത സംഭവം സിപിഎമ്മിന്റെ പ്രതിരോധങ്ങളെ പൊളിച്ചു. ഈ വിഷയം സജീവ ചർച്ചയാതോടെ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനൽ ചർച്ചയിൽ തലശ്ശേരി എംഎൽഎ എ എൻ ഷംസീർ പ്രതികരിച്ചത് കേരളത്തിലെ ദളിതുകൾക്ക് വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ്. എന്നാൽ, ചർച്ചയിൽ പങ്കെടുത്ത ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ഉയർത്തിയ ചോദ്യങ്ങൾ സംസ്ഥാനത്തെ ദളിത് വിഷയങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തെളിയേണ്ടയാണ്.
കേരളത്തിലെ ദളിതുകൾ നേരടുന്ന ജാതീയ അധിക്ഷേപങ്ങളെ അക്കമിട്ട് നിരത്തു കൊണ്ടാണ് മൃദുലാ ദേവി ചർച്ചയിൽ പങ്കെടുത്തത്. മൃദുലാ ദേവി ചർച്ചയിൽ ഉയർത്തിയ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം സജീവ ചർച്ചയായി. കണ്ണൂർ ദളിത് പെൺകുട്ടികളുടെ വിഷയത്തിലാണ് ചർച്ച നടന്നത്. ചർച്ചയ്ക്കിടെ മൃദുലാ ദേവി പറയുന്ന കാര്യങ്ങളോട് വിയോജിച്ചു കൊണ്ട് ഷംസീർ രംഗത്തെത്തി. മൃദുലാ ദേവിയൂടേത് അമിതമായ ആക്ടിവിസമാണെന്ന് പറയുകയും ചെയ്തു. ഇതോടെയാണ് മൃദുല ഓരോ കാര്യങ്ങൾ അക്കമിട്ട് നിരത്തി കൊണ്ട് സംസാരിച്ചത്.
മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും കൂലി കൂട്ടിത്തന്നതും ഇടതുപക്ഷമല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് അവർ സംസാരിച്ചത്. ഭൂമി നൽകിയിട്ടുണ്ടെങ്കിൽ അത് തങ്ങളിൽ നിന്നും അവഹരിച്ചത് തിരിച്ചു നൽകുകയാണെന്നും അവർ വ്യക്തമാക്കി. ഭരണഘടനാ പ്രക്രിയയുടെ ഭാഗമായാണ് ഇതെന്നും അവർ വ്യക്തമാക്കി. റെറ്റിനയ്ക്ക് പിന്നിലാണ് ദളിത് ആക്ടിവിസ്റ്റുകൾ എന്ന വാദത്തെയും അവർ തള്ളിക്കളഞ്ഞു. ദളിതുകൾ അനുഭവിക്കുന്ന പീഡനങ്ങൾ മറ്റുള്ളവർ അനുഭവിക്കേണ്ടി വരാറില്ലെന്നും അവർ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
ദളിതർക്ക് വേണ്ടി വർക്കു ചെയ്യുന്നവർ നിരവധിയുണ്ട്. അഥവാ സംസാരിച്ചാൽ അവരെ മാവോയിസ്റ്റുകളാക്കുന്ന അവസ്ഥയാണുള്ളത്. ദളിതർക്കിടയിൽ കൂടുതൽ അവബോധം ഉണ്ടെന്നും അവർ ചർച്ചയിൽ വ്യക്തമാക്കി. ദളിതർക്കെല്ലാം വലിയ തോതിൽ ഉണ്ടായി എന്ന വിധത്തിലണ് എംഎൽഎ സംസാരിച്ചതെന്നും അവർ കുറ്റപ്പെടുത്തി. കണ്ണൂരിലെ പെൺകുട്ടികൾ എന്തിനാണ് പാർ്ട്ടി ഓഫീസിൽ കയറിയത്.. ഈ പിഞ്ചു കുഞ്ഞിനെ എന്തിനാണ് ജയിലിൽ അടച്ചതെന്നും അവർ ചോദിച്ചു.
ചെങ്ങറ, മുത്തങ്ങ സമരത്തിന്റെ പേരിൽ രാഷ്ട്രീയക്കാർ വോട്ടു നേടുകയാണ് ചെയ്തതെന്നും മൃദുലാ ദേവി വ്യക്തമാക്കി. ദളിതന്റെ വേദന കാണാൻ ആരുമില്ല. എന്തെങ്കിലും ചെയ്താൽ അതിന്റെ പേരിൽ അവകാശവാദനം ഉന്നയിക്കും. ദളിതന് ഔദാര്യമാെന്ന രീതിയിലാണ് പൊതുസമൂഹത്തിന്റെ പെരുമാറ്റം. സ്വാശ്രയ കോളേജിൽ പണം കൊടുത്ത് സീറ്റു വാങ്ങുന്നവരേക്കാൾ പരിഗണന പോലും ദളിതന്റെ മക്കൾക്ക് സംവരണത്തിന്റെ പേരിൽ സീറ്റ് ലഭിക്കുമ്പോൾ ലഭിക്കുന്നില്ല. എൽഡിഎഫ് വന്നപ്പോൾ ദളിതനെയും ശരിയാക്കി തുടങ്ങിയെന്നും മൃദുലാദേവി വ്യക്തമാക്കി.
ദളിത് വിഷയങ്ങൾ എഡിറ്റ് ചെയ്യപ്പെടാതെ വരുന്നുണ്ടെങ്കിൽ അത് ഫേസ്‌ബുക്കിൽ മാത്രമാണെന്നും അവർ വ്യക്തമാക്കി. അതിന് കാരണം അത് സുക്കർബർഗ്ഗിന്റെ ആയതിനാാണ്. നാളെ അത് ഇന്ത്യാ ഗവൺമെന്റ് നിർത്തിയാൽ അതും ഇല്ലാതാകും. ഒരു ദളിത് പെൺകുട്ടിക്ക് വാടകയ്ക്ക് ഒരു വീടു കിട്ടാൻ പോലും ബുദ്ധിമുട്ടാണ്. ഒരു ജാതി സർട്ടിഫിക്കറ്റ് കിട്ടാൻ പോലും ബുദ്ധിമുട്ടാണ് ഉണ്ടാകാറ്. മാദ്ധ്യമങ്ങൽ പോലും പലപ്പോഴും പരിഗണിക്കാറില്ല. സവർണ്ണ ദേഹമായ സരിതയെ ആഘോഷിച്ചവർ അവർണ്ണയായ ജിഷയെ വേശ്യയാക്കിയെന്നും മൃദുലാ ദേവി ചർച്ചയിൽ പറഞ്ഞു. മാദ്ധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടായ ഈ സംഭവത്തിന് അവതാരകനായ വിനു വി ജോൺ മാപ്പു പറയുകയും ചെയ്തു.