- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതി ചൂണ്ടിക്കാട്ടിയവന്റെ ജാതി നോക്കുന്ന കേരളം! അഴിമതി ചൂണ്ടിക്കാണിക്കുകയും ചില മുതിർന്ന ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്യുകയും ചെയ്ത ദളിത് ജീവനക്കാരനെ പിരിച്ചു വിട്ട് ശാസ്ത്ര സാങ്കേതിക മ്യൂസിയം അധികൃതർ; ജോലിയിൽ തിരിച്ചെടുത്തില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വഴിയില്ലെന്ന് കൃഷ്ണൻ കുട്ടി
തിരുവനന്തപുരം: ദളിതനായതിന്റെ പേരിൽ അഴിമതി ചൂണ്ടിക്കാണിച്ച എൽഡി ക്ലാർക്കിനെ പിരിച്ച് വിട്ട് ശാസ്ത്ര സാങ്കേതിക മ്യൂസിയം അധികൃതരുടെ മാതൃക! അഴിമതി ചൂണ്ടിക്കാണിക്കുകയും ചില മുതിർന്ന ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്യുകയും ചെയ്തതിലെ പ്രതികാരത്തിൽ പ്രിയദർശിനി പ്ലാനിറ്റോറിയത്തിലെ എൽഡി ക്ലർക്ക് കൃഷ്ണൻകുട്ടിയെയാണ് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. തനിക്കെതിരെ വനിത ജീവനക്കാരെ ഉൾപ്പടെ അണിനിരത്തി വനിത കമ്മീഷനിൽ പരാതി നൽകിയത് പോലും നിരസിക്കപ്പെട്ടിട്ടും മേലധികാരികൾ പ്രതികാരം തീരാത്തത് പോലെയാണ് പെരുമാറിയതെന്നും ഇനിയും ജോലിയിൽ തിരിച്ചെടുത്തില്ലെങ്കിൽ ആത്മഹത്യ അല്ലാതെ മറ്റ് വഴികളൊന്നും തനിക്ക് മുന്നിലില്ലെന്നും കൃഷ്ണൻ കുട്ടി മറുനാടൻ മലയാളിയോട് പറഞ്ഞു. പ്ലാനിറ്റോറിയത്തിലെ ചില നിയമനങ്ങളിലെ ക്രമക്കേടുകൾ ഉൾപ്പടെ ചൂണ്ടിക്കാണിച്ചതാണ് ശത്രുതയ്ക്ക് കാരണമെന്നും കൃഷ്ണൻ കുട്ടി പറയുന്നു. ജോലിയിലുള്ള കൃത്യ വിലോപം, വനിത ജീവനക്കാരോട് അപമര്യാദയായി പെരുമാറൽ ലൈംഗിക ചുവയോടെ സംസാരിക്കൽ എന്നിവയാ
തിരുവനന്തപുരം: ദളിതനായതിന്റെ പേരിൽ അഴിമതി ചൂണ്ടിക്കാണിച്ച എൽഡി ക്ലാർക്കിനെ പിരിച്ച് വിട്ട് ശാസ്ത്ര സാങ്കേതിക മ്യൂസിയം അധികൃതരുടെ മാതൃക! അഴിമതി ചൂണ്ടിക്കാണിക്കുകയും ചില മുതിർന്ന ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്യുകയും ചെയ്തതിലെ പ്രതികാരത്തിൽ പ്രിയദർശിനി പ്ലാനിറ്റോറിയത്തിലെ എൽഡി ക്ലർക്ക് കൃഷ്ണൻകുട്ടിയെയാണ് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. തനിക്കെതിരെ വനിത ജീവനക്കാരെ ഉൾപ്പടെ അണിനിരത്തി വനിത കമ്മീഷനിൽ പരാതി നൽകിയത് പോലും നിരസിക്കപ്പെട്ടിട്ടും മേലധികാരികൾ പ്രതികാരം തീരാത്തത് പോലെയാണ് പെരുമാറിയതെന്നും ഇനിയും ജോലിയിൽ തിരിച്ചെടുത്തില്ലെങ്കിൽ ആത്മഹത്യ അല്ലാതെ മറ്റ് വഴികളൊന്നും തനിക്ക് മുന്നിലില്ലെന്നും കൃഷ്ണൻ കുട്ടി മറുനാടൻ മലയാളിയോട് പറഞ്ഞു.
പ്ലാനിറ്റോറിയത്തിലെ ചില നിയമനങ്ങളിലെ ക്രമക്കേടുകൾ ഉൾപ്പടെ ചൂണ്ടിക്കാണിച്ചതാണ് ശത്രുതയ്ക്ക് കാരണമെന്നും കൃഷ്ണൻ കുട്ടി പറയുന്നു. ജോലിയിലുള്ള കൃത്യ വിലോപം, വനിത ജീവനക്കാരോട് അപമര്യാദയായി പെരുമാറൽ ലൈംഗിക ചുവയോടെ സംസാരിക്കൽ എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഇതിന് പുറമെ മേലുദ്യോഗസ്ഥരോട് ധിക്കാരത്തോടെ പെരുമാറുക, മെമോകൾക്ക് മറുപടി നൽകാതിരിക്കുക എന്നിവയുൾപ്പടെ കൃഷ്ണൻകുട്ടിക്കെതിരെ ഉന്നയിച്ചാണ് സർവ്വീസിൽ നിന്നും പുറത്താക്കിയത്.
2014 ഫെബ്രുവരിയിൽ ആണ് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ പരീക്ഷ നടന്നത്. ഇതിൽ 2015 ഒക്ടോബറിൽ പുറത്ത് വന്ന റാങ്ക് ലിസ്റ്റിൽ ഒന്നാമനായി പാസ്സായത് കൃഷ്ണൻകുട്ടിയായിരുന്നു. പിന്നീട് 2016ൽ നിയമനവും ലഭിച്ചു.അഭിമുഖത്തിൽ കൃഷ്ണൻകുട്ടി രണ്ടാമതായിരുന്നു. ഇയാളെ ഉൾപ്പടെ മൂന്ന് പേരെയാണ് നിയമിച്ചത്. ഒരു വർഷത്തെ പ്രൊബേഷന് ശേഷം മറ്റ് രണ്ട് പേർക്കും നിയമനം സ്ഥിരമാക്കിയെങ്കിലും കൃഷ്ണൻകുട്ടിയുടെ പ്രൊബേഷൻ തുടരുകയായിരുന്നു.പിന്നീടാണ് തനിക്കെതിരെ നീക്കം നടക്കുന്നത് കൃഷ്ണൻകുട്ടി അറിയുന്നത്.
പുറത്താക്കൽ നടപടികളുടെ ആദ്യ ഭാഗമായി ചെയ്തത് ലൈംഗിക ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു. പ്ലാനിറ്റോറിയത്തിലെ തന്നെ ജീവനക്കാരികളെ ഉപയോഗിച്ചായിരുന്നു പരാതി. തിരുവനന്തപുരം മ്യൂസിയം പൊലീസിനും സംസ്ഥാന വനിത കമ്മീഷനും പരാതി നൽകുകയായിരുന്നു. എന്നാൽ പ്രാധമിക അന്വേഷത്തിന് ശേഷം സംഭവത്തിൽ കഴമ്പില്ലെന്ന് കാണിച്ച് വനിതച കമ്മീഷനും പൊലീസും ഫയൽ മടക്കി. വകുപ്പ് തല അന്വേഷണത്തിലെ പുരോഗതിയും ഉണ്ടായില്ല.
വകുപ്പിൽ അന്വേഷണം പുരോഗമിക്കുന്നുവെന്നായിരുന്നു വിവരം കഴിഞ്ഞ നവംബറിൽ ഇയാളെ ജോലിയിൽ നിന്നും താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും പിന്നീട് മുന്നറിയൊപ്പൊന്നുമില്ലാതെ കഴിഞ്ഞ മാസം 24ന് പുറത്താക്കുകയും ചെയ്തു. പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് 20ൽപരം മെമോകൾ അയച്ചിരുന്നു. ഇതിന് കൃഷ്ണൻകുട്ടി കൃത്യമായ മറുപടി നൽകിയില്ലെന്നും പരാതിയുയർന്നിരുന്നു.
കൃഷ്ണൻകുട്ടിയോട് ഒരു മര്യാദയുമില്ലാതെയാണ് അധികൃതർ പെരുമാറിയതെന്ന് പ്ലാനിറ്റോറിയത്തിലെ യൂണിയൻ നേതാവ് ജയരാമൻ അഭിപ്രായപ്പെട്ടു. നടപടി പുനപരിശോധിക്കണമെന്ന്ാണ് യൂണിയൻ ആവശ്യമെന്നും ജയരാമൻ പറയുന്നു.എന്നാൽ കൃഷ്ണൻകുട്ടി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്ലാനിറ്റോറിയം ഡയറക്ടർ അരുൾ ജെറാഡ് പ്രകാശ് അഭപ്രായപ്പെട്ടു.