- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരളത്തിൽ യു.ഡി.എഫ് അനുകൂല തരംഗമെന്ന് ഡാളസ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്
ഗാർലന്റ്(ഡാളസ്): ഏപ്രിൽ ആറിന് കേരളത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ പ്രവചനങ്ങളേയും കാറ്റിൽ പറത്തി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. അധികാരത്തിലെത്തുമെന്ന് ഡാളസ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പ്രവർത്തകരുടെ യോഗം വിലയിരുത്തി. അഞ്ചു വർഷത്തെ എൽ.ഡി.എഫ്. ദുർഭരണത്തിന് ഈ തിരഞ്ഞെടുപ്പോടെ അന്ത്യം കുറിക്കുമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
മാർച്ച് 28 ഞായറാഴ്ച വൈകീട്ട് ഗാർലന്റ് കിയാ ഓഡിറ്റോറിയത്തിൽ രാജൻ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തകർ പങ്കെടുത്തത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പു തയ്യാറാക്കിയ തിരഞ്ഞെടുപ്പു സർവ്വേകൾ തികച്ചും വാസ്തവിരുദ്ധമാണെന്നും, കോൺഗ്രസ്സിന്റെ ചരിത്രത്തിൽ യുവാക്കൾക്ക് മുൻതൂക്കം നൽകിയ സ്ഥാനാർത്ഥി പട്ടിക ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെ വോട്ടർമാർ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്തു വിജയിപ്പിക്കണമെന്നും പ്രവർത്തകർ അഭിപ്രായപ്പെട്ടു, കള്ളവോട്ടു ചെയ്തും, അവിശുദ്ധ കൂട്ടുകെട്ടു ഉണ്ടാക്കിയും തിരഞ്ഞെടുപ്പിൽ വിജയിക്കാം എന്നത് ഇത്തവണ വിലപോവില്ലെന്നും യോഗം വിലയിരുത്തി. കേരളത്തിൽ മാത്രം അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം താമസംവിന തുടച്ചുനീക്കപ്പെടുമെന്നും, ചരിത്രസംഭവങ്ങൾ ഇവിടെയും ആവർത്തിക്കപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു. ബോബൻ കൊടുവത്ത്, പ്രദീപ് നാഗന്തൂലിൽ, ടോമി നെല്ലുവേലിൽ, ജോയ് ആന്റണി, ഫിലിപ്പ് സാമുവേൽ, എക്സ്പ്രസ് ഹെറാൾഡ് ചീഫ് എഡിറ്റർ രാജു തരകൻ, ബെന്നി ജോൺ, ഷിബു സാമുവേൽ, മനോജ് മാത്യു, വർഗീസ് പി. ജോൺ, ജോജി കൊയ്പള്ളി, ജിൻസ് മഡമന, റോയ് കൊടുവത്ത്, ബാബു ഡൊമിനിക്ക്, മേപ്പുറത്ത് അബ്രഹാം തുടങ്ങിയവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു.



