ഡാളസ്: വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഡാളസ് സെന്റ് മേരീസ് വലിയപള്ളി പെരുന്നാളിനു ഓഗസ്റ്റ് 13-നു ഞായറാഴ്ച കൊടിയേറി. കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വികാരി റവ.ഫാ. രാജു ദാനിയേൽ ആണ് കൊടിയേറ്റ് ചടങ്ങിനു നേതൃത്വം നൽകിയത്.

ഓഗസ്റ്റ് 18,19,20 തീയതികളിലാണ് പെരുന്നാൾ നടക്കുന്നത്. ഈവർഷത്തെ പെരുന്നാളിനു മുഖ്യ കാർമികത്വം വഹിക്കുന്നത് അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപോസ് തിരുമേനിയാണ്.

വികാരി ഫാ. രാജു ദാനിയേലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പെരുന്നാളിനുവേണ്ട ക്രമീകരണങ്ങൾ നടത്തിവരുന്നു.