ഡാളസ്: കരോൾട്ടൻ മാർത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തിൽപ്രോത്രോ റിട്രീറ്റ് സെന്ററിൽ വച്ച്, 2017 ഓഗസ്റ്റ് 18 വെള്ളിയാഴ്ചമുതൽ 20 ഞായറാഴ്‌ച്ച വരെ (Prothro Retreat Center, 269 MethodistLn, Lake Texoma) "സ്‌നേഹത്തിൽ വേരൂന്നിയ വിശ്വാസം" എന്നധ്യാനചിന്തയോടെ നടക്കുന്ന ഇടവക കൺവെൻഷനിൽലോകപ്രശസ്ത കുടുംബപ്രേഷിതനും, വചനപ്രഘോഷകനും,ഫാമിലി കൗൺസിലറും, സംഗീതജ്ഞനും, വേൾഡ് പീസ് മിഷൻചെയർമാനുമായ സണ്ണി സ്റ്റീഫൻ ധ്യാന സന്ദേശങ്ങൾനൽകുന്നു.

മനസ്സിന്റെ ആഴങ്ങളിൽ തൊട്ട്, സണ്ണി സ്റ്റീഫൻ നൽകുന്നതിരുവചനപ്രബോധനങ്ങളും 36 വർഷത്തെ കൗൺസിലിങ്അനുഭവങ്ങളിലൂടെ നൽകുന്ന പ്രായോഗിക ജീവിത പാഠങ്ങളും
ആത്മാവിൽ നിറഞ്ഞുതുളുമ്പുന്ന പ്രാത്ഥനാശുശ്രൂഷകളുംജീവിതത്തിനു പുതിയൊരു പ്രകാശവും പ്രത്യാശയുംനൽകുന്നതാണെന്നും ഈ ഇടവക കൺവെൻഷനിലേക്ക് എല്ലാ

വിശ്വാസ സമൂഹത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ.വിജു വർഗ്ഗീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
റവ.ഫാ. വിജു വർഗ്ഗീസ്: (214)714-1073/(469) 546-0280(vicar@mtcd.org)
റെനി ഈപ്പൻ: 214 769 1349 ; സുനിൽ ചാക്കോ
World Peace Mission ( US ) : 516 787 9801
email: worldpeacemissioncouncil@gmail.com
www.worldpeacemission.net
റിപ്പോർട്ട്: കെ.ജെ.ജോൺ