ഇർവിങ് (ഡാളസ്സ്): വാഷിങ്ടണിൽ നടന്ന നാഷണൽ ജിയോഗ്രാഫിക്ക് ബിചാമ്പ്യൻഷിപ്പിൽ കരോൾട്ടൺ ഡ്യുവറ്റ് മിസിൽ സ്‌കൂളിൽ നിന്നുള്ള8-ാം ഗ്രേഡ് വിദ്യാർത്ഥി പ്രണയ് വരദ വിജയിയായി. 10 മുതൽ 14 വയസ്സുള്ള54 മത്സരാർത്ഥികളിൽ നിന്നാണ് പ്രണയ്‌നെ വിജയിയായി പ്രഖ്യാപിച്ചത്.

അമ്പത് സംസ്ഥാനങ്ങളിൽ നിന്നും, ഡിസ്ട്രിക്റ്റ് ഓഫ് കൊളംമ്പിയ,അറ്റ്‌ലാന്റിക്ക ടെറിറ്റൊറീസ്, പസഫിക് ടെറിറ്റൊറീസ്, ഡിഫൻസ് സ്‌കൂളുകൾഎന്നിവയിൽ നിന്നും ഒന്നാം സ്ഥാനത്തെത്തിയവരായിരുന്ന നാഷണൽമത്സരത്തിൽ മാറ്റുരച്ചത്.2 മണിക്കൂർ നീണ്ടുനിന്ന ഫൈനൽ മത്സരത്തിൽമിൽവാക്കിയിൽ നിന്നുള്ള പതിനാല് വയസ്സുകാരൻ തോമസ് റൈറ്റിനെയാണ്പ്രണയ് പരാജയപ്പെടുത്തിയത്.

5 ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയാണ് പ്രണെ നൽകിയത്.50000 ഡോളറിന്റെകോളേജ് സ്‌ക്കോളർഷിപ്പാണ് പ്രണയെ കാത്തിരിക്കുന്നത്.ഡ്യുവിറ്റ് സ്‌കൂൾപ്രിൻസിപ്പൽ ആഷ്‌ലി ബ്രൗൺ പ്രണയയുടെ വിജയം സ്‌കൂളിന് ലഭിച്ച വലിയഅംഗീകാരമാണെന്നും, അഭിനന്ദനങ്ങൾ നേരുന്നുവെന്നും അനുമോദനസംന്ദേശത്തിൽ പറഞ്ഞു.കഠിനാദ്ധ്വാനത്തിന്റെ പ്രതിഫലമാണ് മകന്ലഭിച്ചതെന്ന് ആനാന്ദാശ്രുക്കൾ പൊഴിച്ച് മാതാവ് വാസുകി പറഞ്ഞു.