ഡാലസ്: ഡാലസിൽ അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ വ്യതിയാനത്തെതുടർന്ന് ഫ്‌ളു വൈറസ് ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു.ചൊവ്വാഴ്ച ഫ്‌ളു ബാധിച്ച ഒരാൾ മരിച്ചതോടെ ഡാലസ് കൗണ്ടിയിൽ മാത്രംമരിച്ചയവരുടെ എണ്ണം ആറായെന്ന് ഡാലസ് കൗണ്ടി ഹെൽത്ത് അധികൃതർപുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ക്രിസ്മസ് ആഴ്ചയിൽ മാത്രം ഫ്‌ളു വൈറസ് ബാധിച്ച 500 പേരിലധികമാണ്ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതെന്ന് മെത്തഡിസ്റ്റ് ഡാലസ്മെഡിക്കൽ സെന്റർ ചീഫ് മെഡിക്കൽ ഓഫീസർ ലെസ് ലി ക്ലെർപറഞ്ഞു.ഗർഭിണികളും രോഗികളും കുട്ടികളും ഫ്‌ളുവിനെതിരെ പ്രത്യേക പ്രതിരോധനടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ഫ്‌ളു രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടനെ അടുത്തുള്ള ഹെൽത്ത്ക്ലീനിക്കുകളിലോ, ഡോക്ടർമാരെയോ കാണണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.ഫ്‌ളു ഷോട്ട് എടുക്കുന്നതോടൊപ്പം പരിസര ശുചീകരണവും നടത്തണമെന്ന് ആരോഗ്യവകുപ്പു നിർദേശിക്കുന്നു.