- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മണിക്കൂറുകളോളം കുട്ടികളെ കാർസീറ്റിൽ കെട്ടിയിട്ട ഡെകെയർ ഉടമസ്ഥ അറസ്റ്റിൽ
മസ്‌കിറ്റ്(ഡാളസ്): വീട്ടിൽ നടത്തുന്ന ഡെ കെയർ സ്ഥാപനത്തിൽ മാതാപിതാക്കൾ ഏലിപിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ കാർ സീറ്റിനോടു ചേർത്ത് കെട്ടിയിടുകയും, നിശബ്ദരാക്കുന്നതിന് 'അസിറ്റാമിനൊഫൻ' എന്ന മരുന്നു നൽകുകയും ചെയ്തിരുന്ന ഉടമ അറുപതു വയസ്സുള്ള റബേക്ക ആൻഡേഴ്സനെ ഡാളസ് പൊലീസ് അറസ്റ്റു ചെയ്തു. ചെറിയ കുട്ടികളെ ഏകദേശം 7 മണിക്കൂറാണ് ചരട് ഉപയോഗിച്ചു കാർ സീറ്റിനോട് ചേർത്ത് കെട്ടിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആറുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനോടും ഇവർ ഈ ക്രൂരത കാട്ടിയിരുന്നു. കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉടമസ്ഥയെ അറസ്റ്റു ചെയ്തത്. ഞായറാഴ്ച(സെപ്റ്റംബർ 16) അറസ്റ്റു ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കി. 45000 ഡോളറിന്റെ ജാമ്യം അനുവദിച്ചുവെങ്കിലും അറ്റോർണി ഇല്ലാത്തതിനാൽ ഇവരെ ഡാളസ്‌കൗണ്ടി ജയിലിലടച്ചു.
മസ്‌കിറ്റ്(ഡാളസ്): വീട്ടിൽ നടത്തുന്ന ഡെ കെയർ സ്ഥാപനത്തിൽ മാതാപിതാക്കൾ ഏലിപിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ കാർ സീറ്റിനോടു ചേർത്ത് കെട്ടിയിടുകയും, നിശബ്ദരാക്കുന്നതിന് 'അസിറ്റാമിനൊഫൻ' എന്ന മരുന്നു നൽകുകയും ചെയ്തിരുന്ന ഉടമ അറുപതു വയസ്സുള്ള റബേക്ക ആൻഡേഴ്സനെ ഡാളസ് പൊലീസ് അറസ്റ്റു ചെയ്തു.
ചെറിയ കുട്ടികളെ ഏകദേശം 7 മണിക്കൂറാണ് ചരട് ഉപയോഗിച്ചു കാർ സീറ്റിനോട് ചേർത്ത് കെട്ടിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആറുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനോടും ഇവർ ഈ ക്രൂരത കാട്ടിയിരുന്നു. കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉടമസ്ഥയെ അറസ്റ്റു ചെയ്തത്. ഞായറാഴ്ച(സെപ്റ്റംബർ 16) അറസ്റ്റു ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കി. 45000 ഡോളറിന്റെ ജാമ്യം അനുവദിച്ചുവെങ്കിലും അറ്റോർണി ഇല്ലാത്തതിനാൽ ഇവരെ ഡാളസ്‌കൗണ്ടി ജയിലിലടച്ചു.
Next Story