പ്ലാനൊ (ഡാളസ്സ്): ഡാളസ്സ് ഇന്ത്യൻ കമ്മ്യൂണിറ്റി എല്ലാവർഷവുംനടത്തിവരാറുള്ള ക്രിസ്തുമസ് ആഘോഷം ഈ വർഷം ഡിസംബർ 2 ന്ന ടത്തപ്പെടുന്നു.ഗ്രേയ്സ് ജനറേഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നക്രിസ്തുമസ് ആഘോഷങ്ങൾ വെസ്റ്റ് സ്പ്രിങ് പാക്ക്വെയിലുള്ള മിനർവബാങ്ക്വറ്റ് ഹാളിൽ വൈകിട്ട് 6 മണിക്ക് ആരംഭിക്കാം.

കാൻഡിൽ ലൈറ്റ് സർവീസ്, ക്രിസ്തുമസ് കരാൾ ക്രിസ്തുമസ് സന്ദേശം കുട്ടികളുടെ പ്രത്യേക പരിപാടികൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റർ ഡിനേഷ് (ദുബായ് ക്രിസ്മസ് സന്ദേശംനൽകും. ഡാലസ് ഫോർട്ട്വർത്തിലെ എല്ലാ ചർച്ചുകളിൽ നിന്നുള്ള
അംഗങ്ങളും ഒത്തു ചേരുന്ന ക്രിസ്മസ് ആഘോഷത്തിലേക്ക് ഏവരേയുംക്ഷണിക്കുന്നതായി പാസ്റ്റർ ജോസഫ് സ്റ്റാൻലി അറിയിച്ചു. സാന്റാ,ക്രിസ്മസ് ഡിന്നർ എന്നിവയോടെ പരിപാടികൾ സമാപിക്കും.

വിവരങ്ങൾക്ക്: പാസ്റ്റർ ജോസഫ് സ്റ്റാൻലി:469 766 9379