ഗാർലന്റ്(ഡാളസ്) കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം സെപ്റ്റംബർ 9ശനിയാഴ്ച രാവിലെ 11 മുതൽ 1 വരെ വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു.കോപ്പൽ സെന്റ് അൽഫോൻസാ ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നഓണാഘോഷ ത്തിൽ ഓസ്റ്റിൻ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഏഷ്യൻ സ്റ്റഡീസ്ഡിപ്പാർട്ട്‌മെന്റ് മലയാളം പ്രൊഫസർ ഡോ.ദർശന മനയത്ത് ശശി ഓണ സന്ദേശംനൽകും.

പൂക്കളം, വാദ്യമേളം, മാവേലി എഴുന്നള്ളത്ത്, തുടങ്ങിയ പരിപാടികളും. കേരളവിഭവങ്ങളോടു കൂടിയ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.2016 ൽ കേരള അസ്സോസിയേഷന്റെ വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങൾക്ക് അർഹരായവിദ്യാർത്ഥികളെ ചടങ്ങിൽ വെച്ചു ആദരിക്കും.

എല്ലാവരേയും ഓണാഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരളഅസ്സോയേഷൻ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
ജോണി സെബാസ്റ്റ്യൻ - 972 375 2232.