കോപ്പൽ: കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (ഡാളസ്)ആഭിമുഖ്യത്തിൽ ഇരുപതാമത് സംയുക്ത സുവിശേഷ കൺവൻഷൻ ഓഗസ്റ്റ് 4മുതൽ 6 വരെനടത്തപ്പെടുന്നു.വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട്6 മുതൽ 9 വരെ സെന്റ് അൽഫോൻസ് കാത്തലിക്ക് ചർച്ച്ഓഡിറ്റാറിയത്തിൽ നടക്കുന്ന കൺവൻഷനിൽ വെരി റവ. പൗലോസ് പരിക്കരകോർ എപ്പിസ്‌ക്കോപ്പായാണ് (കേരളം) മുഖ്യ പ്രഭാഷണം നടത്തുന്നത്.

ഡാളസ്സിലെ ഇരുപത്തി ഒന്ന് ക്രൈസ്തവ ദേവലയങ്ങളിൽ നിന്നുംതിരഞ്ഞെടുക്കപ്പെട്ട ഗായകർ ക്വയർ കോഡിനേറ്റർ ജോൺ തോമസിന്റെനേതൃത്വത്തിൽ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. വെരി റവ. വി എം തോമസ്‌കോർ എപ്പിസ്‌ക്കോപ്പാ പ്രസിഡന്റുമായുള്ള ഇരുപത്തി ഒന്നംഗ കമ്മിറ്റിയാണ്കൺവൻഷന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്കരോൾട്ടൺ സെന്റ് മേരീസ് ജാക്കൊബൈറ്റ് സിറിയൻ ഓർ്ത്തഡോക്‌സ്ചർച്ചാണ് ആതിഥേയത്വം വഹിക്കുന്നത്.