- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാലസ് സംയുക്ത ക്രിസ്മസ് കരോൾ ഡിസംബർ 2 ശനിയാഴ്ച
ഗാർലന്റ് (ഡാലസ്): കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്39ാമത് വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംയുക്തക്രിസ്മസ് കാരൾ ഡിസംബർ 2 ശനിയാഴ്ച 5 മണി മുതൽ ഗാർലന്റ് എംജിഎംഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ ഇരുപത്തിനാല് ക്രിസ്ത്യൻദേവാലയങ്ങളിൽ നിന്നുള്ള ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിക്കും.വെരി റവ വി എം തോമസ് കോർ എപ്പിസ്‌കോപ്പ (പ്രസിഡന്റ്), റവ ഫാ രാജുദാനിയേൽ (വൈസ് പ്രസിഡന്റ്) അലക്സ് അലക്സാണ്ടർ (ജനറൽ സെക്രട്ടറി),ജേക്കബ് സ്‌കറിയ (ട്രഷറർ), ജോൺ തോമസ് (ക്വയർ കോർഡിനേറ്റർ),നിതിൻ പണിക്കർ (യൂത്ത് കോർഡിനേറ്റർ) എന്നിവർ ഉൾപ്പെടുന്നഎക്സിക്യൂട്ടീവ് കമ്മിറ്റിയും പതിനാറ് പേർ ഉൾപ്പെടുന്ന ജനറൽകമ്മിറ്റിയുമാണ് പരിപാടികളുടെ വിജയകരമായ പ്രവർത്തനങ്ങൾക്കായിതിരഞ്ഞെടുത്തിരിക്കുന്നത്. കൃത്യസമയത്ത് എത്തിചേരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകസമ്മാനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അലക്സ് അലക്സാണ്ടർപറഞ്ഞു.ഈ വർഷത്തെ ആഘോഷ പരിപാടികൾക്ക് സെന്റ് മേരീസ് ജാക്കൊബൈറ്റ്
ഗാർലന്റ് (ഡാലസ്): കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്39ാമത് വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംയുക്തക്രിസ്മസ് കാരൾ ഡിസംബർ 2 ശനിയാഴ്ച 5 മണി മുതൽ ഗാർലന്റ് എംജിഎംഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ ഇരുപത്തിനാല് ക്രിസ്ത്യൻദേവാലയങ്ങളിൽ നിന്നുള്ള ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിക്കും.വെരി റവ വി എം തോമസ് കോർ എപ്പിസ്‌കോപ്പ (പ്രസിഡന്റ്), റവ ഫാ രാജുദാനിയേൽ (വൈസ് പ്രസിഡന്റ്) അലക്സ് അലക്സാണ്ടർ (ജനറൽ സെക്രട്ടറി),ജേക്കബ് സ്‌കറിയ (ട്രഷറർ), ജോൺ തോമസ് (ക്വയർ കോർഡിനേറ്റർ),
നിതിൻ പണിക്കർ (യൂത്ത് കോർഡിനേറ്റർ) എന്നിവർ ഉൾപ്പെടുന്നഎക്സിക്യൂട്ടീവ് കമ്മിറ്റിയും പതിനാറ് പേർ ഉൾപ്പെടുന്ന ജനറൽകമ്മിറ്റിയുമാണ് പരിപാടികളുടെ വിജയകരമായ പ്രവർത്തനങ്ങൾക്കായിതിരഞ്ഞെടുത്തിരിക്കുന്നത്.
കൃത്യസമയത്ത് എത്തിചേരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകസമ്മാനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അലക്സ് അലക്സാണ്ടർപറഞ്ഞു.ഈ വർഷത്തെ ആഘോഷ പരിപാടികൾക്ക് സെന്റ് മേരീസ് ജാക്കൊബൈറ്റ് സിറിയൻഓർത്തഡോക്സ് ചർച്ച് (കാരോൾട്ടൻ) ആതിഥേയത്വം വഹിക്കും.
എല്ലാ ഇടവകകളിലെ വികാരിമാരും, അംഗങ്ങളും ക്രിസ്മസ് കാരൾ പരിപാടിയിൽപങ്കെടുത്തു വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് റവ. പി. എം. തോമസ് കോർഎപ്പിസ്‌കോപ്പാ അഭ്യർത്ഥിച്ചു.ം