ഗാർലന്റ് (ഡാലസ്): കേരള അസോസിയേഷൻ ഓഫ് ഡാലസ് 2018-2019വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റോയ് കൊടുവത്ത്(പ്രസിഡന്റ്), സൈമൺ ജേക്കബ് (വൈസ് പ്രസിഡന്റ്) ഡാനിയേൽ കുന്നിൽ(സെക്രട്ടറി), രാജൻ ചിറ്റാർ (ജോ. സെക്രട്ടറി) പ്രദീപ് നാഗനൂലിൽ(ട്രഷറർ) ഷിബു ജയിംസ് (ജോ. ട്രഷറർ) അനശ്വർമാമ്പിള്ളി (ആർട്ട്ഡയറക്ടർ), ഓസ്റ്റിൻ സെബാസ്റ്റ്യൻ (സ്പോർട്സ്ഡയറക്ടർ), സാബു മാത്യു (പിക്‌നിക്ക്), സിമി ജിജു (എഡുക്കേഷൻ), ഫ്രാൻസിസ് തോട്ടത്തിൽ (ലൈബ്രറി), സുരേഷ് അച്ചുതൻ (പബ്ലിക്കേഷൻ)ദീപക് നായർ (മെമ്പർഷിപ്പ്), ദീപാ സണ്ണി (സോഷ്യൽ സർവീസ്)ഗ്ലൻണ്ട ജോർജ് (യൂത്ത്) എന്നിവരാണ് ഭാരവാഹികൾ.

സംഘടനയുടെ പാരമ്പര്യവും ഐക്യവും നിലനിർത്തി ഐക്യ കണ്‌ഠേനെയാണ്തിരഞ്ഞെടുപ്പ് നടന്നതെന്ന് ചീഫ് ഇലക്ഷൻ ഓഫീസർ തോമസ് വടക്കേമുറിപറഞ്ഞു. ട്രസ്റ്റി ബോർഡിൽ ഒഴിവു വന്ന സ്ഥാനത്തേക്ക് ടോമിനെല്ലുവേലിനെ തിരഞ്ഞെടുത്തു.

അധികാര മോഹത്തിലുപരി സേവനമനോഭാവമുള്ളവരാണ് കഴിഞ്ഞ കാലങ്ങളിൽ കേരഅസോസിയേഷന് നേതൃത്വം നൽകി വന്നിരുന്നത്. ജനുവരി 1ന് പുതിയ ഭരണസമിതിചുമതലയേറ്റു.