ഗാർലണ്ട് (ഡാലസ്): ക്ലാസിക്കൽ, ഗസ്സൽ, ഹിന്ദുസ്ഥാനി, ലളിതഗാനം തുടങ്ങിയ സംഗീത കലകളിൽ പ്രശസ്തരായ പണ്ഡിത് രമേഷ് നാരായൺ , മധുശ്രീ നാരായൺ എന്നിവരൊരുക്കുന്ന ഗാനവിരുന്ന് ഒക്ടോബർ 21 ന് ഡാലസ് കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു.

ഗാർലന്റ് സെന്റ്.തോമസ് കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിലാണു ഗാനവിരുന്നിന് അരങ്ങൊരുങ്ങുന്നത്. ഒക്ടോബർ 21 ന് വൈകിട്ട് 6.30 ന് ആരംഭിക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത് പറഞ്ഞു. സംഗീത വിരുന്ന് ആസ്വദിക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

അനശ്വർ മാമ്പിള്ളി : 214 997 1385 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.