ഗാർലന്റ്: കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തിൽസംഘടിപ്പിക്കുന്ന വാർഷിക പിക്ക്‌നിക്ക് ഒക്ടോബർ 14 ന്ബ്രോഡ്വേയിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററിൽവെച്ച് നടത്തുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രായമായവർക്കും, യുവജനങ്ങൾക്കും, കുട്ടികൾക്കും ഒരേ പോലെആസ്വദിക്കാവുന്ന വിവിധ പരിപാടികൾ പിക്ക്‌നിക്കിനോടനുബന്ധിച്ച്ക്രമീകരിച്ചിട്ടുണ്ട്.ഡാളസ്സ് ഫോർട്ട്വർത്ത് മലയാളി സമൂഹത്തിനായിസംഘടിപ്പിക്കുന്ന പിക്ക്‌നിക്കിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി
സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

രാവിലെ 10 മുതൽ പരിപാടികൾ ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്ക്സിജുകൈനിക്കര- 469 471 8634അനശ്വർ മാമ്പിള്ളി- 214 997 1385