ഡാളസ്: കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷത്തോടനു ബന്ധിച്ച്‌ നടത്തപ്പെടുന്ന എഡുക്കേഷൻ അവാർഡ് വിതരണം മുൻ തൊഴിൽ വകുപ്പുമന്ത്രിയും മാവേലിക്കരയിൽ നിന്നുള്ള പാർലിമെന്റ് അംഗവും, കോൺഗ്രസ്‌നേതാവുമായ ശ്രീ.കൊടിക്കുന്നിൽ സുരേഷ്(എംപി.) നിർവഹിക്കും.

സെപ്റ്റംബർ 9ന് കോപ്പൽ സെന്റ് അൽഫോൻസാ ചർച്ച്ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ യു.റ്റി.ഓസ്റ്റിൻഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ് മലയാളം പ്രൊഫസർ ഡോ.ദർശന ശശിഓണ സന്ദേശം നൽകും.

പൂക്കളം, വാദ്യമേളം, ഓണസദ്യ, മാവേലി എഴുന്നള്ളത്ത് തുടങ്ങി വിവിധപരിപാടികളും ഉണ്ടായിരിക്കും.ഓണാഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബാബുസി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവർ അറിയിച്ചു.

കൂടുതൽവിവരങ്ങൾക്ക് ആർട്ട് ഡയറക്ടർ ജോണി സെബാസ്റ്റ്യനെ 972 375 2232നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. സെപ്റ്റംബർ 6 മുതൽ 9 വരെ ഡാളസ്സിലുള്ളകൊടിക്കുന്നിൽ സുരേഷുമായി ബന്ധപ്പെടേണ്ടവർ മനോജ് ഓലിക്കലിനെ 847-845- 8390 എന്ന നമ്പറിൽ വിളിക്കേണ്ടതാണ്.