ഗാർലന്റ് (ഡാലസ്): കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യ കൾച്ചറൽആൻഡ് എജ്യൂക്കേഷൻ സെന്ററും സംയുക്തമായി ജനുവരി 20 ശനിയാഴ്ച നടത്തിയടാക്സ് സെമിനാർ വിജ്ഞാനപ്രദമായി.

കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഐസിഇസി പ്രസിഡന്റ് മാത്യു കോശി അധ്യക്ഷത വഹിച്ചു. അമേരിക്കൻ സെനറ്റ്അംഗീകരിച്ച്. പ്രസിഡന്റ് ട്രംപ് ഒപ്പിച്ചു നിയമമാക്കിയ പുതിയ ടാക്സ്റൂളിന്റെ വിശദാംശങ്ങൾ ഡാലസിലെ പ്രമുഖ സിപിഎ ഹരിപിള്ള സെമിനാറിൽവിശദീകരിച്ചു. 2018 ൽ പ്രാബാല്യത്തിൽ വരുന്ന പുതിയ ടാക്സ് റൂൾപൊതുവെ നികുതിദായകർക്ക് ഗുണം ചെയ്യുമെന്ന് ഹരിപിള്ള പറഞ്ഞു. ഒബാമകെയറിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കാത്തവർക്ക്ഏർപ്പെടുത്തിയിരുന്ന ഫൈൻ ഒഴിവാക്കിയിട്ടുണ്ട്. വിദേശ വരുമാനം എങ്ങനെറിപ്പോർട്ട് ചെയ്യണമെന്നും ഗിഫ്റ്റ് ആൻഡ് ഇൻഹെറിറ്റൻസ് തുടങ്ങിയ
വിഷയങ്ങളിൽ പങ്കെടുത്തവർക്കുണ്ടായിരുന്ന സംശയങ്ങൾക്കും മറുപടിനൽകി.

ചർച്ചയിൽ ജെ. പി. ജോൺ, രാജൻ ചിറ്റാർ, സുരേഷ് അച്ച്യുതൻ, ദീപാ ഉണ്ണി, ഗ്ലൻണ്ട ജോർജ്, പ്രദീപ് നാഗനൂലിൽ, ഡാനിയേൽ കുന്നേൽതുടങ്ങിയവർ പങ്കെടുത്തു. കേരള അസോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത്നന്ദി പറഞ്ഞു.