ഡാലസ് : ശക്തമായ മഴയും ഇടിമിന്നലും ഉള്ള സമയത്ത് പാർക്കിങ്ങ് ലോട്ടിൽഅലഞ്ഞു നടന്ന മൂന്ന് വയസ്സുകാരന്റെ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. പ്ലാനോ റോഡിലുള്ള മെക്ക് ഡൊണാൾഡ് പാർക്കിങ്ങ്ലോട്ടിലായിരുന്നു കുട്ടിയെ പൊലീസ് കണ്ടെത്തിയത്. കുട്ടിയെ അപായപ്പെടുത്തുവാൻ ശ്രമിച്ചു എന്നതാണ് ഇരുപത്തിയഞ്ച് വയസ്സുള്ളപിതാവിനെതിരെ പൊലീസ് ചുമത്തിയ കേസ്.

ഗർഭിണിയായ ഭാര്യയും ഡേവിസുംവീട്ടിൽ ഉറങ്ങികിടക്കുകയായിരുന്നുവെന്നും കുട്ടി പുറത്തു പോയ വിവരംഅറിഞ്ഞില്ലായിരുന്നുവെന്നാണ് ഇവർ പൊലീസിൽ പറഞ്ഞത്. തുടർന്ന്‌വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ഇവരുടെ ഒരു വയസ്സുള്ള മറ്റൊരുകുട്ടിയേയും ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസിൽ ഏൽപിച്ചു. അറസ്റ്റ്‌ചെയ്ത ഡേവിസിനെ 2500 ഡോളറിന്റെ ജാമ്യത്തിൽ ഡാലസ് കൗണ്ടി ജയിലിൽനിന്നും പുറത്തുവിട്ടു.