ഡാലസ്: മാർത്തോമാ ചർച്ച് ഓഫ് ഡാലസ് (ഫാർമേഴ്സ് ബ്രാഞ്ച്) ഇടവകയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ബാങ്ക്വറ്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 8ന് വൈകിട്ട് 5.30 മുതൽ മാർത്തോമാ ഇവന്റ് സെന്ററിലാണ് ആഘോഷ പരിപാടികൾ. കലാപരിപാടികൾക്കുശേഷം ക്രിസ്മസ് ഡിന്നറും ഒരുക്കിയിട്ടുണ്ട്.

വൈകിട്ട് 7.30 മുതൽ ഫൈൻ ആർട്ട്സ് മലയാളം (ന്യൂജഴ്സി) അവതരിപ്പിക്കുന്ന കടലോളം കനിവ് എന്ന നാടകവും ഉണ്ടായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് : അലക്സ് ചാക്കോ : 214 938 1345.