ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്): തിന്മകളുടെ ശക്തികൾ സമൂഹത്തിൽഅഴിഞ്ഞാടുമ്പോൾ തിന്മയെ തിന്മകൊണ്ട് നേരിടാതെ നന്മകൊണ്ട്നേരിടുന്നവരിലാണ് യഥാർത്ഥ ദൈവ സ്‌നേഹം പ്രകടമാകുന്നതെന്ന് മാർത്തോമസഭയിലെ സീനിയർ പട്ടക്കാരനും, സുപ്രസിദ്ധ കൺവൻഷൻ പ്രസംഗികനും, ദൈവവചന പണ്ഡിതനുമായ റവ പി ടി കോശി പറഞ്ഞു.ഡാളസ് മാർത്തോമാ ചർച്ചിൽമെയ് 12, 13, 14 തീയ്യതികളിൽ സംഘടിപ്പിച്ച കൺവെൻഷന്റെ പ്രാരംഭ ദിനംദൈവ വചന പ്രഘോഷണം നടത്തുകയായിരുന്നു കോശിയച്ചൻ.

ഒന്ന് തെസ്സലോക്യർ 5- ാം അദ്ധ്യായത്തെ ആസ്പദമാക്കിയാണ് മൂന്ന് ദിവസവുംതിരുവചന ധ്യാനം ക്രമീകരിച്ചിരുന്നത്. നല്ല ഫലം കായ്ക്കുന്നവരെയാണ്‌നല്ലവരെന്ന് വിളിക്കുന്നത്. അവർ തങ്ങളേക്കാൾ മറ്റുള്ളവരെസ്‌നേഹിക്കുകയും, കരുതകയും അവരുടെ പ്രയാസങ്ങളിൽ പങ്കു
ചേരുന്നവരുമാണെന്നും അച്ചൻ തിരുനചനങ്ങളെ ആസ്പദമാക്കി വിശദീകരിച്ചു.

നന്മയേത് തിന്മയേത് എന്ന് വേർ തിരിച്ചറിയുവാൻ കഴിയാത്തസാഹചര്യങ്ങളിൽ നന്മയുടെ ഉറവിടമായ ക്രിസ്തുവിലേക്ക് കണ്ണുകളെഉയർത്തുകയാണ് അഭികാമ്യം എന്നും അച്ചൻ ഓർമിപ്പിച്ചു.മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന ജീവിതത്തിന്റെ ഉടമകളായി തീരുമ്പോൾ
മാത്രമാണ് ക്രിസ്തീയ ജീവിതത്തിന്റെ ധന്യത കണ്ടെത്തുവാൻകഴിയുകയുള്ളുവെന്നും അച്ചൻ ഉദബോധിപ്പിച്ചു.

മെയ് 12 വെള്ളി വൈകിട്ട് പള്ളിയിൽ എത്തിചേർന്ന ഏവരേയും റവ. മാത്യുസാമുവേൽ സ്വാഗതം ചെയ്തു ഇടവക വികാരി റവ സജി പി സി ആമുഖ പ്രസംഗം നടത്തിപി വി ജോൺ മദ്ധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജയൻവർഗീസിന്റെ നേതൃത്വത്തിൽ ഗായക സംഘം ആലപിച്ച ഗാനങ്ങൽ കൺവൻഷന്റെആത്മീയ ചൈതന്യം വർദ്ധിപ്പിക്കുന്നതായിരുന്നു.