ഡാളസ്: നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൻ-എയുടെ ആഭിമുഖ്യത്തിൽ അമേരിക്കയിൽ മൂന്നുവർഷം സേവനംപൂർത്തീകരിച്ച് ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന പട്ടക്കാർക്ക്യാത്രയയപ്പ് നല്കുന്നു.

ഫെബ്രുവരി 24-നു ശനിയാഴ്ച രാവിലെ 10 മണിക്ക് മാർത്തോമാ ചർച്ച് ഓഫ്ഡാളസിൽ (ഫാർമേഴ്സ് ബ്രാഞ്ച്) ചേരുന്ന സെന്റർ - എ സൗത്ത് വെസ്റ്റ്റീജിയൻ ജനറൽബോഡി യോഗത്തിലാണ് യാത്രയയപ്പ് നൽകുക. യുവജനസഖ്യംപ്രസിഡന്റ്, ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി എന്നീ നിലകളിൽസ്തുത്യർഹ സേവനം അനുഷ്ഠിച്ച റവ. പി.സി. സജി, അസി. വികാരി റവ. മാത്യു
സാമുവേൽ, ഒക്കലഹോമ ചർച്ച് വികാരി റവ. തോമസ് കുര്യൻ, സെഹിയോന്മാർത്തോമാ ചർച്ച് വികാരി റവ. അലക്സ് സി. ചാക്കോ, ഡാളസ് സെന്റ്പോൾസ് മാർത്തോമാ ചർച്ച് വികാരി റവ. ഷൈജു പി. ജോൺ എന്നീപട്ടക്കാരാണ് ഇന്ത്യയിലേക്ക് തിരിച്ചുപോകുന്നത്.

യുവജനസഖ്യം വാർഷിക പൊതുയോഗത്തിൽ 2017-ലെ റിപ്പോർട്ട്, കണക്ക്എന്നിവ അവതരിപ്പിക്കും. 2018-ലെ ബഡ്ജറ്റ്, 2018-ലെ പ്രവർത്തനപരിപാടികൾ എന്നിവയും ചർച്ച ചെയ്യപ്പോടും. റവ. മാത്യു പി. സാമുവേൽധ്യാന പ്രസംഗം നടത്തും. വാർഷിക പൊതു യോഗത്തിൽ സൗത്ത് വെസ്റ്റ്റീജിയനിലെ എല്ലാ യുവജനസഖ്യാംഗങ്ങളും പങ്കെടുക്കണമെന്ന് സംഘാടകരായ ഷിബുജോർജ് (വൈസ് പ്രസിഡന്റ്), ബിജു ജോബി (സെക്രട്ടറി) എന്നിവർഅഭ്യർത്ഥിച്ചു.