മസ്‌കീറ്റ് (ഡാളസ്): ഭൂതബാധയകറ്റാൻ രണ്ടു വയസ്സുകാരനെ മൂന്നാഴ്ചപട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പാസ്റ്റർ അരസെല്ലി മേസയെ (52)99 വർഷത്തെ ജയിൽശിക്ഷയ്ക്കും, 10,000 ഡോളർ പിഴയടയ്ക്കുന്നതിനുംഡാളസ് കോടതി വിധിച്ചു. കുട്ടിയെ മാരകമായി പരിക്കേൽപ്പിച്ച്കൊലപ്പെടുത്തിയ കുറ്റമാണ് പാസ്റ്റർക്കെതിരേ തെളിയിക്കപ്പെട്ടതെന്നുമാർച്ച് 24-നു വെള്ളിയാഴ്ച വിധി പ്രസ്താവിക്കെ കോടതി ചൂണ്ടിക്കാട്ടി.

ബഞ്ചമിൻ എന്ന രണ്ടു വയസ്സുകാരന്റെ മാതാപിതാക്കളും പാസ്റ്ററും ഒരുപോലെവിശ്വസിച്ചി രുന്നത് കുട്ടിക്ക് ഭൂതബാധയുണ്ടെന്നാണ്. ഭൂതബാധയകറ്റാൻപട്ടിണിക്കിടുകയല്ലാതെ വേറെ മാർഗമില്ലെന്നും അവർ വിശ്വസിച്ചു.പാസ്റ്റർ ദൈവത്തിന്റെ ആജ്ഞ അനുസരിക്കുകയായിരുന്നു എന്നാണ് കോടതിയിൽവാദിച്ചത്.മൂന്നാഴ്ച പട്ടിണിക്കട്ടതോടെ എല്ലുംതോലുമായ കുഞ്ഞ് 2015 മാർച്ച്22-നാണ് മരിച്ചത്. മരിച്ചതിനുശേഷം ഉയിർപ്പിക്കുന്നതിനുള്ള ശ്രമവുംപാസ്റ്റുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.

ഡാളസ് ബാൾച്ച് സ്പ്രിംഗിലുള്ള ചർച്ചിലാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കൾക്കെതി രേയും കേസ് നിലവിലുണ്ടെങ്കിലും, ഇരുവരുംമെക്സിക്കോയിലാണെന്ന് പൊലീസ് റിപ്പോർട്ട്.മൂന്നാം ജന്മദിനം ആഘോഷിക്കുന്നതിനു ഒരു മാസമേ ഉണ്ടായിരുന്നുള്ളൂകുട്ടിയുടെ മരണം സംഭവിക്കുമ്പോൾ. പട്ടിണി കിടന്ന് ശോഷിച്ച കുട്ടിയെപാസ്റ്റർ തല്ലുന്ന വീഡിയോ കോടതിയിൽ വാദം നടക്കുന്നതിനിടെപ്രദർശിപ്പിച്ചിരുന്നു. പാസ്റ്ററുടെ പ്രവർത്തി മതപരമായ ഒന്നാണെന്നവാദവും കോടതി തള്ളിക്കളഞ്ഞിരുന്നു.