ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം ചാരിറ്റി ഫണ്ട്റൈസിംഗിന്റെ ഭാഗമായി ഓഗസ്റ്റ് 19-ന് ട്രിവാൻഡ്രം സ്ട്രിങ്സ് ബാന്റ്ലൈവ് മ്യൂസിക് ആൻഡ് ഡാൻസ് പരിപാടി സംഘടിപ്പിക്കുന്നു.

'എസ്രേല- ഗോഡ് ഈസ് മൈ ഹെൽപ്' എന്ന പ്രോഗ്രാം ഓഗസ്റ്റ് 19-നു ശനിയാഴ്ചവൈകിട്ട് ആറിനു ഗാർലന്റ് റോസ് ഹില്ലിലുള്ള സെന്റ് തോമസ് സീറോ മലബാർചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടും. അംഗപരിമിതരായകുട്ടികളുടെ യാത്രയ്ക്ക് ഒരു ബസ് വാങ്ങി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈപരിപാടി നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം പാസ് മൂലംനിയന്ത്രിച്ചിട്ടുണ്ട്. എല്ലാവരുടേയും സാന്നിധ്യ സഹകരണം സംഘാടകർഅഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഷൈജു പി. ജോൺ (469 964
7494), അലക്സ് ജേക്കബ് (610 618 2368)