ഡാളസ്: ഡാളസ്സിൽ നിന്നും ഹൂസ്റ്റണിലേക്ക് റോഡ് മാർഗം 4 മണിക്കൂർ(240 മൈൽ) സമയമെടുക്കുമെങ്കിൽ പുതിയതായി വിഭാവനം ചെയ്ത ബുള്ളറ്റ്ട്രെയ്ൻ 90 മിനിട്ടിനുള്ളിൽ ഹൂസ്റ്റണിൽ ഓടിയെത്തും.

ഫെഡറൽ റെയ്ൽ റോഡ് അഡ്‌മിനിട്രേഷന്റെ അനുമതി കാത്തു കഴിയുകയാണ്. അനുമത്‌ലഭിച്ചാൽ നാല് വർഷത്തിനുള്ളിൽ പണികൾപൂർത്തീകരിക്കാനാകുമെന്നാണ് ഡെവലപ്പേഴ്‌സ് പ്രതീക്ഷിക്കുന്നത്.ഇത്സംബന്ധിച്ചുള്ള പൊതു ജനത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള അവസരംഒരുക്കിയിട്ടുണ്ട്.

ജനുവരി അവസാനവും, ഫെബ്രുവരിയിലും ഡാളസ്സിലും, ഹൂസ്റ്റണിലും നടക്കുന്നഹിയറിങ്ങിൽ പങ്കെടുത്ത് അഭിപ്രായം പറയണമെന്ന് ഡവലപ്പേഴ്‌സ്അഭ്യർത്ഥിച്ചിട്ടുണ്ട്.ലോകത്തിലേക്കും വെച്ച് ഏറ്റവും സുരക്ഷിതത്വമുള്ളറെയ്ൽ റോഡും, ട്രെയ്‌നും നിർമ്മിക്കാനാണ് പദ്ധതി
തയ്യാറാക്കിയിരിക്കുന്നത്. ടെക്‌സസ് സെൻട്രൽ സി ഇ ഒ കാർലോസ്അഗ്വിലാർ പറഞ്ഞു.

36 ബില്യൺ ഡോളറിന്റെ വരുമാനവും, 10000 പേർക്ക് നേരിട്ട് ജോലിയുംലഭിക്കുന്ന പദ്ധതിയാണിതെന്നും കാർലോസ് പറഞ്ഞു.ഹിയറിങ്ങിൽ നേരിട്ട്പങ്കെടുക്കുവാൻ സാധിക്കാത്തവർ തങ്ങളുടെ അഭിപ്രായം proposed 240-mileroute on Texas Central's website ൽ സമർപ്പിക്കാവുന്നതാണെന്നുംഅധികൃതർ അറിയിച്ചിട്ടുണ്ട്.