- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റവ. ലെസ്ലി വർഗീസിന് കൗൺസലിംഗിൽ ഡോക്ടറേറ്റ്
ഡാളസ്സ്: അമേരിക്കയിലെ കോർണർസ്റ്റോൺ യൂണിവേഴ്സിറ്റിയിൽ നിന്നും ക്രിസ്തീയ കൗൺസലിംഗിൽ റവ. ലെസ്ലി വർഗീസിന് PhD ലഭിച്ചു. ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ ദൈവദത്തമായ ചിത്തവൃത്തിക്കുള്ള (Temperament) പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മുപ്പത്തിയഞ്ചു കേസ് പഠനങ്ങളിൽ നിന്നാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കി സമർപ്പിച്ചത്. രണ്ടു പതിറ്റാണ്ടിൽ പരമായി അമേരിക്കയിൽ സൈക്കോതെറാപ്പിയിൽ ബിരുദാനന്തരബിരുദവും, പ്രായോഗിക പരിശീലനവും ഉള്ള ലെസ്ലി വർഗീസ്, അറിയപ്പെടുന്ന ഒരു പ്രഭാഷകനും വേദാദ്ധ്യാപകനും, പാസ്റ്ററുമാണ്. അമേരിക്കൻ ക്രിസ്ത്യൻ കൗൺസിലേഴ്സ് അസോസിയേഷൻ, നാഷണൽ ക്രിസ്ത്യൻ കൗൺസിലേഴ്സ് അസോസിയേഷൻ, ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സൈക്കോളജിക്കൽ സ്റ്റഡീസ് മുതലായ അന്താരാഷ്ട്ര സംഘടനകളുടെ ലൈസൻസുള്ള കൗൺസലർ ആണ് റവ. ഡോ. ലെസ്ലി വർഗീസ്. പ്രശസ്തമായ ബെയ്ലർ മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുന്നതോടൊപ്പം, ഡാളസിലുള്ള അസംബ്ലി ഓഫ് ഗോഡ് സഭയിലെ സഹ ശുശ്രൂഷകനുമാണ്. ചെങ്ങന്നൂർ, കോടുകുളഞ്ഞി സ്വദേശിയായ ഇദ്ദേഹം കുടുംബമായി ഡാളസിൽ താമസിച്ചു പ്രവർത്തിക
ഡാളസ്സ്: അമേരിക്കയിലെ കോർണർസ്റ്റോൺ യൂണിവേഴ്സിറ്റിയിൽ നിന്നും ക്രിസ്തീയ കൗൺസലിംഗിൽ റവ. ലെസ്ലി വർഗീസിന് PhD ലഭിച്ചു. ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ ദൈവദത്തമായ ചിത്തവൃത്തിക്കുള്ള (Temperament) പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മുപ്പത്തിയഞ്ചു കേസ് പഠനങ്ങളിൽ നിന്നാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കി സമർപ്പിച്ചത്. രണ്ടു പതിറ്റാണ്ടിൽ പരമായി അമേരിക്കയിൽ സൈക്കോതെറാപ്പിയിൽ ബിരുദാനന്തരബിരുദവും, പ്രായോഗിക പരിശീലനവും ഉള്ള ലെസ്ലി വർഗീസ്, അറിയപ്പെടുന്ന ഒരു പ്രഭാഷകനും വേദാദ്ധ്യാപകനും, പാസ്റ്ററുമാണ്.
അമേരിക്കൻ ക്രിസ്ത്യൻ കൗൺസിലേഴ്സ് അസോസിയേഷൻ, നാഷണൽ ക്രിസ്ത്യൻ കൗൺസിലേഴ്സ് അസോസിയേഷൻ, ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സൈക്കോളജിക്കൽ സ്റ്റഡീസ് മുതലായ അന്താരാഷ്ട്ര സംഘടനകളുടെ ലൈസൻസുള്ള കൗൺസലർ ആണ് റവ. ഡോ. ലെസ്ലി വർഗീസ്. പ്രശസ്തമായ ബെയ്ലർ മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുന്നതോടൊപ്പം, ഡാളസിലുള്ള അസംബ്ലി ഓഫ് ഗോഡ് സഭയിലെ സഹ ശുശ്രൂഷകനുമാണ്.
ചെങ്ങന്നൂർ, കോടുകുളഞ്ഞി സ്വദേശിയായ ഇദ്ദേഹം കുടുംബമായി ഡാളസിൽ താമസിച്ചു പ്രവർത്തിക്കുന്നു. അഗപ്പേ പാർട്നർസ് ഇന്റർനാഷണൽ പ്രസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് ഡിറക്ടറായും, സൺഡേസ്‌കൂൾ നെറ്റ്‌വർക്ക് ഇന്റർ നാഷനലിന്റെ സെക്രട്ടറിയായും ഇപ്പോൾ പ്രവർത്തിക്കുന്നു. ഭാര്യ ജെസ്സി , മക്കൾ ജഫിയ, ജോഷ്വ, ജൊഹാന, ജയ്ന