- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴ തുടരുന്നു; പരമാവധി സംഭരണ ശേഷിയെത്തി: ഷോളയാർ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു
പാലക്കാട്: ഷോളയാർ ഡാം തുറന്നു. പരമാവധി സംഭരണ ശേഷിയായ 160 അടിയിൽ ഡാമിലെ ജലനിരപ്പ് എത്തിയതോടെയാണ് ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ഡാം തുറന്നത്.
6901.62 ഘന അടി വെള്ളമാണ് ഡാമിലേക്ക് എത്തുന്നത്. 2667.35 ഘന അടി ജലം ഷട്ടറുകളിലൂടെ പുറത്തുവിടും. പറമ്പിക്കുളം ഡാമിൽ 47.70 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 132 മില്ലിമീറ്റർ മഴയാണ് ഇന്ന് ഉച്ചവരെ ഷോളയാർ മേഖലയിൽ ഉണ്ടായത്. പറമ്പിക്കുളം മേഖലയിൽ 63 മി.മീറ്റർ മഴയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ
Next Story