വെള്ളിയയാഴ്‌ച്ച വീശിയടിച്ച ടൊർണാടോയുടെ ദുരിതങ്ങൾ വിട്ടൊഴിയാതെ കഴിയുകയാണ് ഒന്റാരിയയോയില്ഡ ജനങ്ങൾ. അതിശക്തമായ വീശിയടിച്ച കാറ്റിൽ പ്രദേശത്ത് വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. 7000ത്തോളം വീടുകൾ വൈദ്യുതിബന്ധം നഷ്ട്ടപ്പെട്ടതോടെ ഇപ്പോഴും ഇരുട്ടിലാണ്. കൂടാതെ ട്രാഫിക് ലൈറ്റുകളും പ്രവർത്തിക്കാതെ ആയതോടെ ഇന്ന് വൻ ഗതാഗതക്കുരുക്കാണ് റോഡിൽ കാത്തിരിക്കുന്നതെന്ന് അധികൃതർ വിലയിരുത്തുന്നു.

നാശനഷ്ടങ്ങളും, പ്രതിസന്ധികളും മാറാതെ നിലനില്ക്കുന്നതിനാൽ ഇന്ന് ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയാനാണ് അധികൃതർ നിർദ്ദേശിക്കുന്നത്. വെള്ളിയാഴ്‌ച്ച രണ്ട് ടോർണാടോകളുടെ വീശിയടിക്കലിൽ ഡോൺറോബിൻ കമ്യൂണിറ്റി, വെസ്റ്റ് ഹണ്ട് ക്ലബ്, ഗ്രീൻബാങ്ക് റോഡ് തുടങ്ങിയ പ്രദേശങ്ങൾ പൂർണമായും നശിച്ച നിലയിലാണ്.

സർക്കാർ ജോലിക്കാർ വീട്ടിൽ തന്നെ ഇരുന്നുകൊള്ളാനാണ് അധികൃതരുടെ നിര്‌ദ്ദേശം. ഇംഗ്ലീഷ് ഒറ്റാവ കാത്തലിക് സ്‌കൂൾ ബോർഡ് ഇന്ന് പ്രവർത്തിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.