സൗദിയിലെ ദമ്മാം ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മത്സരരംഗത്തുള്ളത് ഒരു മലയാളി ഉൾപ്പെടെ 9 പേർ. പത്രിക നൽകിയ 17 പേരിൽ 8 പേരുടെ നാമ നിർദ്ദേശ പത്രികകൾ തള്ളി.

നിലവിൽ ഒൻപത് പേരുടെ പത്രികകളാണ് ദമ്മാം ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പിലേക്ക് സ്വീകരിച്ചത്. തെലുങ്കാനയിൽ നിന്ന് മൂന്ന് പേരും, തമിഴ്‌നാട് കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് രണ്ട് പേർ വീതവും. കേരളം ബിഹാർ എന്നീ സംസ്ഥാനത്ത് നിന്ന് ഒരാൾ വീതമാണ് മൽസര രംഗത്തുള്ളത്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി അഞ്ച് പേരെയാണ് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുക.

മലയാളി സ്ഥാനാർത്ഥിയായി എറണാകുളം കലൂർ സ്വദേശി സുനിൽ മുഹമ്മദാണ് മൽസരിക്കുന്നത്. ഇദ്ദേഹത്തിന് രണ്ട് വർഷം മാത്രമേ രക്ഷിതാവെന്ന നിലയിൽ സ്‌കൂൾ ഭരണ സമിതിയിൽ തുടരാൻ സാധിക്കൂ.