മ്മാം ഇന്ത്യൻ സ്‌കൂളിലെ നടപ്പാക്കാനുദ്ദേശിക്കുന്ന പുതുക്കിയ സമയക്രമത്തെക്കുറിച്ച് രക്ഷിതാക്കൾക്കിടയിൽ അഭിപ്രായ സർവെ നടത്താൻ ഭരണസമിതി തീരുമാനിച്ചു. സർവെയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് പ്രിൻസിപ്പാൾ പുറത്തിയക്കിയ സർക്കുലറിൽ പറയുന്നു.

അടുത്ത വർഷം മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് സമയത്തായി സ്‌കൂൾ പ്രവൃത്തിപ്പിക്കാൻ ഭരണ സമിതിതീരുമാനിച്ചതിനെതിരെ രക്ഷിതാക്കളും വിവിധ സംഘടനകളും രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം സ്വരൂപിക്കാൻ തീരുമാനിച്ചത്. സ്‌കൂൾ വെബ്‌സൈറ്റ് മുഖേനെ ഓൺലൈനായാണ് രക്ഷിതാക്കൾ അഭിപ്രായം രേഖപ്പെടുത്തേണ്ടത്.

ഒരു രക്ഷിതാവിനു ഒരു തവണ മാത്രമായിരിക്കും സർവെയിൽ പങ്കെടുക്കാൻ സാധിക്കുക. രണ്ട് ചോദ്യങ്ങളാണ് ഉള്ളത്. ഫീസ് വർദ്ധനവില്ലാതെ ഇരട്ട സമയം അല്ലെങ്കിൽ 15 റിയാൽ ട്യൂഷൻ ഫീസ് വർധനവൊടെ ഒറ്റ സമയം എന്നിവയാണ് ചോദ്യങ്ങൾ. വെള്ളിയാഴ്ച രാത്രി പതിനൊന്ന് വരെയാണ് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം.

രക്ഷിതാക്കളുടെ ഹിതപരിശോധനയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച അന്തിമ തീരുമാനമെടുക്കു മെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ അധ്യയന വർഷം മുതൽ ആൺകുട്ടികൾക്ക് രാവിലെ 8:30 മുതൽ 2:30 വരെയും, പെൺകുട്ടികൾക്ക് രാവിലെ ഏഴ് മുതൽ ഒരു മണിവരെയുമായിരിക്കും സ്‌കൂൾ പ്രവൃത്തിക്കുകയെന്ന് കഴിഞ്ഞ വാരമാണ് അധികൃതർ അറിയിച്ചത്. തീരുമാനം പുനഃപരിശോധിക്കേണ്ടി വന്നാൽ ഫീസ് വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.