ലോക മലയാളീ കൂട്ടായ്മയുടെ 'ദമ്മാം ടോസ്റ്റ്മാസ്റ്റേർസ് ക്ലബ്' രൂപീകൃതമായി.  ദമ്മാമിൽ സങ്കടിപ്പിച്ച വിപുലമായ ചടങ്ങിൽ വച്ച്, ടോസ്റ്റ്മാസ്റ്റേർസിൽ പ്രഗൽബരായ  അബ്രഹാം തോമസ്, കോയ ആനച്ചിറയിൽ, ഷൈല കോയ, അബ്ദുൾ ഗഫൂർ, ഡോക്ടർ ഷെയ്ഖ് ഷക്കീൽ അന്ജും എന്നിവരുടെ സാന്നിദ്ധ്യത്തിൽ, വേൾഡ് മലയാളീ കൺസിൽ ദമ്മാം ചാപ്റ്റർ പ്രസിഡണ്ട് ഇടത്തൊടി കെ. ഭാസ്‌കരൻ, ചെയർമാൻ ഡിക്ക്‌സൻ ഫെർണാണ്ടസ്, സെക്രട്ടറി അനിൽകുമാർ, ട്രഷറർ സുധീർ പണിക്കർ, ഗ്ലോബൽ ട്രഷറർ മൂസ കോയ എന്നിവരുടെ സഹകരണത്തോടെ ക്ലബ് പ്രവർത്തനം ആരംഭിച്ചു.  
യോഗത്തിൽ മേഖലയിലെ പ്രമുക ടോസ്റ്റ്മാസ്റ്റേർസ് ആയ ജോള്ളി കല്ലംപറമ്പിൽ, ബെർണാലഡ് ആണ്ട്രാടെ, വാസുദേവ വാരിയർ, നജീബ് അരഞ്ഞിക്കൽ, ഹബീബ് മൊഗ്രാൽ, ബോബികുമാർ, ആബിദ് നസാം ഖാൻ, ബിന്ദു രാജേന്ദ്രൻ, സാദിയ ഖാൻ എന്നിവരും വിവിദ പ്രോജക്ടറ്റുകൾ അവതരിപ്പിച്ചു.
യോഗത്തിൽ മൂസാ കോയ ഏതാണ്ട് നാല്പ തോളം രാജ്യങ്ങളിൽ വ്യാപൃതമായ ലോക മലയാളീ കൂട്ടായ്മയുടെ പ്രവർത്തൂനങ്ങളെകുറിച്ച് റിപ്പോർട്ട്  അവതരിപ്പിച്ചു.