ക്ഷിതാക്കൾക്ക് ആശ്വാസമായി ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ ഒന്ന് രണ്ട് ക്ലാസുകളിലെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയ ഷിഫ്റ്റ് സമ്പ്രദായം പിൻവലിച്ചു. രക്ഷിതാക്കളുടെ അസൗകര്യം പരിഗണിച്ചാണ് സ്‌കൂൾ അധികൃതരുടെ തീരുമാനം.

പുതിയ സ്‌കൂൾ പ്രവേശനത്തിനായി അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം അനുവദിക്കുന്നതിന്റെ ഭാഗമായി ഒന്ന് രണ്ട് ക്ലാസുകളിൽ കൂടി ഷിഫ്റ്റ് ഏർപ്പെടുത്തുമെന്നറിയിച്ച് കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കൾക്ക് സ്‌കൂൾ പ്രിൻസിപ്പൽ സർക്കുലർ അയച്ചിരുന്നത്. നിലവിൽ കെ.ജി ക്ലാസുകളിൽ മാത്രമാണ് ഷിഫ്റ്റ് അനുസരിച്ച് ക്ലാസുകൾ നടന്നു വരുന്നത്.

ഇത് ഒന്ന് രണ്ട് ക്ലാസുകളിലേക്ക് കൂടി തുടർന്നാൽ സ്വന്തം വാഹനങ്ങളിൽ വിദ്യാർത്ഥികളെ സ്‌കുളിലെത്തിക്കുന്ന രക്ഷിതാക്കൾക്കാണ് കൂടുതൽ പ്രയാസം സൃഷ്ടിക്കുക. ഇത് കാരണം പുതിയ തീരുമാനം രക്ഷിതാക്കളുടെ എതിർപ്പിന് ഇടയാക്കുകയും ചെയ്തിരുന്നു.