ന്നലെ രാത്രി നടന്ന സ്ട്രക്റ്റ്‌ലി കം ഡാൻസിങ് ഫൈനൽ മത്സരത്തിൽ 42കാരനായ ജോയ് മാക്ഫാഡെൻ കിരീടം ചൂടി.മെയ്‌ വഴക്കത്തിനും മികവിനും കിട്ടിയ കൈയടികൾ ബ്രിട്ടനിൽ നിറയുകയും ചെയ്തു. ഈ കിരീടം നേടുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന സവിശേഷതയും ജോയ്ക്കുണ്ട്. ഇക്കാര്യത്തിൽ 2009ൽ 38ാംവയസിൽ കിരീടം നേടിയ ക്രിസ് ഹോല്ലിൻസിന്റെ റെക്കോർഡാണ് ഈ ഗ്ലാസ് വീജിയൻ നടൻ തർത്തിരിക്കുന്നത്.ഫൈനൽ മത്സരം കാണാൻ തിങ്ങിനിറഞ്ഞ നിരവധി പേരുടെ ആവേശകരമായ പ്രോത്സാഹനത്തിനിടയിലാണ് ജോയ് ലക്ഷ്യത്തിലെത്തിയത്.

തന്റെ പ്രിയതമൻ കിരീടം ചൂടിയതറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ കാത്യ ജോൺസ് ആനന്ദാശ്രു പൊഴിച്ചിരുന്നു. ഇത് അത്ഭുതകരമായ നേട്ടമാണെന്നായിരുന്നു ജേതാവായ വിവരം അറിഞ്ഞ് ജോയ് ഉച്ചത്തിൽ വിളിച്ച് പറഞ്ഞത്. തനിക്കിത് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തന്റെ നേട്ടങ്ങൾക്കെല്ലാം പുറകിൽ കാത്യയാണെന്നും അവർ തന്നെ എന്നും അത്ഭുതപ്പെടുത്തുന്ന സ്ത്രീയാണെന്നുമായിരുന്നു ജോയ് ഭാര്യയെ നോക്കി വിളിച്ച് പറഞ്ഞത്. തുടർന്ന് ദമ്പതികൾ രണ്ട് പേരും വേദിയിൽ വച്ച് പരസ്പരം അവിശ്വസനീയതയോടെ നോക്കുകയും ചെയ്തിരുന്നു.

മത്സരത്തിൽ ജയിക്കാതെ പോയ മറ്റ് മത്സരാർത്ഥികളും സെലിബ്രിറ്റികളുമായി ജെമ്മ അറ്റ്കിൻസൻ, ഡെബി മാക് ഗീ, അലക്‌സാണ്ട്ര ബർകെ എന്നിവരോട് അവതാരകരായ ടെസ് ഡാലിയും ക്ലൗഡിയ വിൻകിൽമാനും അനുതാപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കിരീടം ചൂടിയില്ലെങ്കിലും മത്സരത്തിൽ പങ്കെടുത്ത ഓരോ മിനുറ്റിനെയും താൻ സ്‌നേഹിക്കുന്നുവെന്നാണ് ഡെബി പ്രതികരിച്ചിരിക്കുന്നത്. ഇത് അത്ഭുതകരമായ ഒരു യാത്രയായിരുന്നുവെന്നും ജോയ്ക്ക് കിരീടം ലഭിച്ചതിൽ തനിക്കേറെ സന്തോഷം തോന്നുന്നുവെന്നുമാണ് അലക്‌സാണ്ട്ര പറഞ്ഞത്. വിജയികൾക്ക് ജെമ്മ അഭിനന്ദനം അറിയിച്ചിരുന്നു.

സെലിബ്രിറ്റികൾ പങ്കെടുക്കുന്ന പ്രശസ്തമായ ടെലിവിഷൻ ഡാൻസ് ടാലന്റ് ഷോയാണ് സ്ട്രിക്റ്റ്‌ലി കം ഡാൻസിങ്. ഇവർ പ്രഫഷണൽ ഡാൻസർമാർക്കൊപ്പം മാറ്റുരക്കുകയാണ്‌ചെയ്യുന്നത്. ബാൾറൂം , ലാറ്റിൻ ഡാൻസ് മത്സരങ്ങളായിരിക്കും നടക്കുന്നത്. 2004 മെയ് 15 മുതൽ ബിബിസി വൺ ആണ് ഈ ഷോനടത്തുന്നത്. ഫെനിയ വാർഡാനിസ്, റിച്ചാർഡ് ഹോപ്കിൻസ്, കാരെൻ സ്മിത്ത് എന്നിവരാണ് ഈ ഷോ ക്രിയേറ്റ്‌ചെയ്തിരിക്കുന്നത്. ഇത് വികസിപ്പിച്ചത് കാരെൻ സ്മിത്താണ്.