- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പർദ ധരിച്ച യുവതിയും അറബി വേഷം ധരിച്ച പുരുഷനും തെരുവിൽ നൃത്തം ചെയ്തു; പുഞ്ചിരിയോടെ കാഴ്ചക്കാർ ദൃശ്യങ്ങൾ പകർത്തി; വീഡിയോ വൈറലായതോടെ ഇരുവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സൗദി പൊലീസ് പരക്കം പായുന്നു
സ്ത്രീകൾക്ക് വോട്ടവകാശവും ഡ്രൈവിങ് ലൈസൻസും ഫുട്‌ബോൾ മത്സരം കാണാനുള്ള അനുമതിയുമൊക്കെ കൊടുത്തെങ്കിലും സൗദി അറേബ്യയിൽ സമ്പൂർണ സ്വാതന്ത്ര്യമായി എന്നാരും ധരിക്കരുത്. കടുത്ത മതനിയമങ്ങൾ ഇപ്പോഴും പിന്തുടരുന്ന രാജ്യമാണത്. പർദ ധരിച്ച യുവതിയും അറബി വേഷത്തിലുള്ള യുവാവും തെരുവിൽനിന്ന് പരസ്യമായി നൃത്തം ചെയ്തത് ഇപ്പോൾ സൗദി പൊലീസിന് പുലിവാലായിരിക്കുകയാണ്. ഇവരുടെ നൃത്തത്തിന്റെ വീഡിയോ വൈറലായതോടെ, ഇരുവരെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനാണ് പൊലീസിനുള്ള നിർദ്ദേശം. തെരുവോരത്തെ നടപ്പാതയിലായിരുന്നു ഇരുവരുടെയും നൃത്തപ്രകടനം. വഴിപോക്കർ ഇതാസ്വദിക്കുകയും മൊബൈലിൽ പകർത്തുകയും ചെയ്തു. അങ്ങനെയാരോ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായത്. ഇതോടെ, മതപുരോഹിതർ രംഗത്തുവന്നു. അസീർ പ്രവിശ്യയിലെ ആഭ നഗരത്തിലാണ് സംഭവം നടന്നത്. അവിടുത്തെ ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഇരുവരെയും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു. നൃത്തം ചെയ്ത ദമ്പതിമാരെ എത്രയും വേഗം അറസ്റ്റ് ചെയ്യാനാണ് ഗവർണറുടെ ഉത്തരവെന്
സ്ത്രീകൾക്ക് വോട്ടവകാശവും ഡ്രൈവിങ് ലൈസൻസും ഫുട്‌ബോൾ മത്സരം കാണാനുള്ള അനുമതിയുമൊക്കെ കൊടുത്തെങ്കിലും സൗദി അറേബ്യയിൽ സമ്പൂർണ സ്വാതന്ത്ര്യമായി എന്നാരും ധരിക്കരുത്. കടുത്ത മതനിയമങ്ങൾ ഇപ്പോഴും പിന്തുടരുന്ന രാജ്യമാണത്. പർദ ധരിച്ച യുവതിയും അറബി വേഷത്തിലുള്ള യുവാവും തെരുവിൽനിന്ന് പരസ്യമായി നൃത്തം ചെയ്തത് ഇപ്പോൾ സൗദി പൊലീസിന് പുലിവാലായിരിക്കുകയാണ്. ഇവരുടെ നൃത്തത്തിന്റെ വീഡിയോ വൈറലായതോടെ, ഇരുവരെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനാണ് പൊലീസിനുള്ള നിർദ്ദേശം.
തെരുവോരത്തെ നടപ്പാതയിലായിരുന്നു ഇരുവരുടെയും നൃത്തപ്രകടനം. വഴിപോക്കർ ഇതാസ്വദിക്കുകയും മൊബൈലിൽ പകർത്തുകയും ചെയ്തു. അങ്ങനെയാരോ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായത്. ഇതോടെ, മതപുരോഹിതർ രംഗത്തുവന്നു. അസീർ പ്രവിശ്യയിലെ ആഭ നഗരത്തിലാണ് സംഭവം നടന്നത്. അവിടുത്തെ ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഇരുവരെയും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു.
നൃത്തം ചെയ്ത ദമ്പതിമാരെ എത്രയും വേഗം അറസ്റ്റ് ചെയ്യാനാണ് ഗവർണറുടെ ഉത്തരവെന്ന് അദ്ദേഹത്തിന്റെ മീഡിയ ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗം തലവൻ സാദ് അൽ താബെറ്റ് പറഞ്ഞു. കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഇസ്ലാമിക നിയമങ്ങൾക്കും പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണ് ദമ്പതിമാരുടെ ചെയ്തിയെന്നും സാദ് അൽ താബെറ്റ് പറഞ്ഞു.
ട്വിറ്ററിലാണ് ഈ വീഡിയോ ആദ്യം പ്രത്യയക്ഷപ്പെട്ടത്. അപ്പോൾത്തന്നെ ചൂടേറിയ ചർച്ചയ്ക്കും അത് കാരണമായി. സൗദിയിൽ ഇത്തരമൊരു പ്രവർത്തി അനുചിതമോ എന്ന നിലയിലായിരുന്നു ചർച്ച. നൃത്തം ചെയ്യുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെട്ടവരെ മുമ്പും സൗദിയിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം റോഡിന് നടുവിൽനിന്ന് നൃത്തം ചെയ്തുവെന്ന കുറ്റത്തിന് 14-കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരുവർഷം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സൗദിയിലെ പ്രശശ്തനായ ടിവി അവതാരകനെയും സമാനമായ തെറ്റിന്റെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു. ഒരു സംഗീതപരിപാടിക്കിടെ നൃത്തം ചെയ്തുവെന്നാരോപിച്ചാണ് ടിവി അവതാരകനും ഗായകനുമായ അബ്ദള്ള അൽ ഷഹാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.. തൈഫ് നഗരത്തിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് ഇയാൾ നൃത്തംവെച്ചത്. നൃത്തം മയക്കുമരുന്ന് സംസ്‌കാരത്തെ വളർത്തുമെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വരവോടെ സൗദി കൂടുതൽ സ്വാതന്ത്ര്യത്തിലേക്ക് മുന്നേറുന്നുവെന്ന് കരുതുമ്പോഴാണ് ഇത്തരം വാർത്തകളും പുറത്തുവരുന്നത്. സ്ത്രീകൾക്ക് മോട്ടോർസൈക്കിളുൾപ്പെടെയുള്ള വാഹനങ്ങളോടിക്കാൻ അനുവാദം നൽകിയതും സ്‌റ്റേഡിയങ്ങളിൽപ്പോയി കായിക മത്സരങ്ങൾ കാണാൻ അനുവാദം നൽകിയതും മുഹമ്മദ് ബിൻ സൽമാന്റെ വരവോടെയാണ്. സിനിമാ തീയറ്റുകൾ വീണ്ടും തുറക്കാനും അടുത്തിടെ തീരുമാനിക്കുകയുണ്ടായി.