മനാമ : പ്രശസ്ത നൃത്ത്യാധ്യാപിക ഹൻസുൽ ഗനിയുടെ കീഴിൽ നൃത്തം പരിശീലിച്ച ആറോളം കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന് വൈകിട്ട് 7 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കും.

Ashel Mercin Castelino, of Asian School, Bahrain(D/O Arun & Alfreeda Castelino), Aishwarya Aravapalli(D/O Bala Muralidhar & Kalyani Arvapalli), Amna Nouushad( D/O Noushad Hameed & Saleena Noushad), Dharshini Selvakumar( D/O Selvakumar Sambandam & Jayanthi Selvakumar), Nikhitha Krishna Priya( D/O Krishna Balijepalli & Saraswathi Balijepalli), Shiny Capistan( D/O Michael J A Capistan & Viji Capistan),എന്നിവരാണ് അന്നേ ദിവസം അരങ്ങിലെത്തുന്നത്.

ദക്ഷിണേന്ത്യയിലെ പുരാതന കലാരൂപം ആണ് ഭരതനാട്യം. സംഗീതത്തിന്റെ അകമ്പടിയിൽ നയനങ്ങൾ കരങ്ങൾ പാദങ്ങൾ എന്നിവ താളാത്മകമായ ചലനങ്ങളിളുടെ ചലിപ്പിച്ച് കഥ പറയുന്ന കലാരൂപമാണിത്. കർണാട്ടിക് സംഗീതത്തിൽ രാഗം താളം ചേർന്ന് അവതരിപ്പിക്കുന്നു. ഭരതനാട്യത്തിലാണ് ഇവർ അരങ്ങേറ്റം കുറിക്കുന്നത് നൃത്യ കലരത്‌ന ഹൻസൽ ഗാനി യുടെ ശിക്ഷ ഗണങ്ങളായ ഇവർ തങ്ങളുടെ കഴിഞ്ഞ 6 വർഷത്തെ നൃത്യ തപസ്യയുടെ പ്രഥമ അവതരണമാണ്,ഗുരുക്കന്മാരുടെയും മാതാപിതാ ക്കളുടെയും, ബന്ധുമിത്രാദികളുടെയും, സുഹൃത്തുക്കളുടെയും മുന്നിൽ കാഴ്‌ച്ച വെക്കുന്നത്.

ഭരതനാട്യം വിദ്യാർത്ഥിയുടെ പ്രഥമ അവതരണം ആണ് ദൈവം ഗുരു മാതാപിതാക്കൾ എന്നിവരിൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങളുടെ നന്ദി പ്രകടനം ആണ് അരങ്ങേറ്റം. അരങ്ങേട്ടതിന്നു പിന്നിൽ കഠിന പ്രയ്തനവും നാലു മുതൽ ആര് വര്ഷം വരെ ചിട്ടയ പഠനവും അത്യാവശ്യം ആണ് എന്ന് ഗുരു നൃത്യ കല രത്‌ന ഹന്‌സൽ ഗാനി അഭിപ്രായപ്പെട്ടു.

മധുരയിലെ നൃത്യാഞ്ചൽ ഡാൻസ് അക്കാദമിയിൽ നിന്നും ബിരുദം നേടിയിട്ടുള്ള ഗനി കലാറാണി രാമചന്ദ്രന്റെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്, കന്നഡ സംഘത്തിൽ സ്വന്തമായി ഒരു നൃത്ത കേന്ദ്രം നടത്തിവരുന്നു. ന്യൂ മില്ലേനിയം സ്‌കൂൾ അദ്ധ്യാപികയാണ് ഗാനി .ശൂറ കൗൺസിൽ അംഗം Dr . ഫാക്രിയ ദയാരി , ഏഷ്യൻ സ്‌കൂൾ പ്രിൻസിപ്പൽ മോളി ട്രീസ മാമ്മൻ എന്നിവര് വിശിഷ്ട അതിഥികൾ ആയി വിദ്യാർത്ഥികളുടെ പ്രകടനം വീക്ഷിക്കുവാൻ സനിഹിതരയിരിക്കും .