- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാൻസർ തമ്പി ടയർ എസ്കേപ്പുമായി വീണ്ടുമെത്തി; വർഷങ്ങൾക്കു മുമ്പു സെക്രട്ടറിയറ്റിനു മുന്നിൽ വെള്ളം കുടിച്ചെങ്കിലും ഐഎഫ്എഫ്കെ വേദിയിൽ കലക്കി; 'തമ്പി അണ്ണൻ വാക്കു പറഞ്ഞാൽ ഓക്കെയാണ്'
തിരുവനന്തപുരം: ടയർ എസ്‌കേപ്പുമായെത്തി സെക്രട്ടറിയറ്റിനു മുന്നിൽ വെള്ളം കുടിച്ചുപോയ ഡാൻസർ തമ്പിയെ ഓർമയില്ലേ? അന്നു ടയറിൽ നിന്ന് എസ്‌കേപ്പാകാൻ തമ്പി കാട്ടിയ പരാക്രമം ആരും മറന്നുകാണില്ല. ഇതാ വീണ്ടും തമ്പി അവതരിച്ചിരിക്കുന്നു. ഇക്കുറി രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിലായിരുന്നു തമ്പിയുടെ വരവ്. ടയർ എസ്‌കേപ്പുമായിത്തന്നെ. ഇക്കുറി എന്തായാലും പരാജയപ്പെടാൻ തമ്പി ഒരുക്കമായിരുന്നില്ല. 'തമ്പി അണ്ണൻ വാക്കു പറഞ്ഞാൽ ഓക്കെയാണ്' എന്ന ഡയലോഗുമായി കരുത്തു തെളിയിക്കുകതന്നെ ചെയ്തു. ടാഗോർ തീയേറ്ററിന് മുന്നിൽ പതിവുപോലെ ടേപ്പ് റെക്കോർഡറും കസേരയുമൊക്കെയായാണു ചലച്ചിത്ര പ്രേമികൾക്ക് മുന്നിൽ തമ്പിയെത്തിയത്. ടേപ്പ് റെക്കോർഡറിൽ പാട്ടുവച്ച തമ്പി അങ്ങോട്ടുമിടങ്ങോട്ടും കുറച്ച് ഓടിക്കളിച്ചു. ഇതോടെ ആളു കൂടി. വർഷങ്ങൾക്കു മുൻപു സെക്രട്ടേറിയറ്റിനു മുന്നിൽ അവതരിപ്പിച്ചു പരാജയപ്പെട്ട ടയർ എസ്‌കേപ്പ് തുടർന്നു പയറ്റുകയും ചെയ്തു. പരാജയപ്പെട്ടുപോയ ടയർ എസ്‌കേപ്പിലെ തെറ്റുകൾ മനസ്സിലാക്കി അതിൽ നിന്നു പാഠം ഉൾക്കൊണ്ടായിരുന്നു ഇത്തവണ തമ്പ
തിരുവനന്തപുരം: ടയർ എസ്‌കേപ്പുമായെത്തി സെക്രട്ടറിയറ്റിനു മുന്നിൽ വെള്ളം കുടിച്ചുപോയ ഡാൻസർ തമ്പിയെ ഓർമയില്ലേ? അന്നു ടയറിൽ നിന്ന് എസ്‌കേപ്പാകാൻ തമ്പി കാട്ടിയ പരാക്രമം ആരും മറന്നുകാണില്ല. ഇതാ വീണ്ടും തമ്പി അവതരിച്ചിരിക്കുന്നു.
ഇക്കുറി രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിലായിരുന്നു തമ്പിയുടെ വരവ്. ടയർ എസ്‌കേപ്പുമായിത്തന്നെ. ഇക്കുറി എന്തായാലും പരാജയപ്പെടാൻ തമ്പി ഒരുക്കമായിരുന്നില്ല. 'തമ്പി അണ്ണൻ വാക്കു പറഞ്ഞാൽ ഓക്കെയാണ്' എന്ന ഡയലോഗുമായി കരുത്തു തെളിയിക്കുകതന്നെ ചെയ്തു.
ടാഗോർ തീയേറ്ററിന് മുന്നിൽ പതിവുപോലെ ടേപ്പ് റെക്കോർഡറും കസേരയുമൊക്കെയായാണു ചലച്ചിത്ര പ്രേമികൾക്ക് മുന്നിൽ തമ്പിയെത്തിയത്. ടേപ്പ് റെക്കോർഡറിൽ പാട്ടുവച്ച തമ്പി അങ്ങോട്ടുമിടങ്ങോട്ടും കുറച്ച് ഓടിക്കളിച്ചു. ഇതോടെ ആളു കൂടി.
വർഷങ്ങൾക്കു മുൻപു സെക്രട്ടേറിയറ്റിനു മുന്നിൽ അവതരിപ്പിച്ചു പരാജയപ്പെട്ട ടയർ എസ്‌കേപ്പ് തുടർന്നു പയറ്റുകയും ചെയ്തു. പരാജയപ്പെട്ടുപോയ ടയർ എസ്‌കേപ്പിലെ തെറ്റുകൾ മനസ്സിലാക്കി അതിൽ നിന്നു പാഠം ഉൾക്കൊണ്ടായിരുന്നു ഇത്തവണ തമ്പിയുടെ വരവ്. . രാവിലെ പതിനൊന്നോടെ ടയർ എസ്‌കേപ് ആരംഭിച്ചു. ഇത്തവണ തമ്പി പ്രേക്ഷകരുടെ കൈയടി നേടി. അവസാനം തമ്പിയുടെ കിടിലൻ ഡയലോഗും വന്നു. 'തമ്പി അണ്ണൻ വാക്കു പറഞ്ഞാൽ ഓക്കെ ആണ്'.
രാജ്യാന്തര എയർപോർട്ടിനു ചിത്തിര തിരുനാൾ മഹാരാജാവിന്റെ പേര് നൽകുക, മൺമറഞ്ഞ മലയാള സിനിമാതാരങ്ങളുടെ പേരിൽ മ്യൂസിയം സ്ഥാപിക്കുക, പ്രേംനസീറിനു ജന്മനാട്ടിൽ സ്മാരകം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു രാജ്യാന്തര ചലച്ചിത്രമേള വേദിയിൽ ടയർ എസ്‌കേപ് നടത്തിയത്.
ചലച്ചിത്ര മേഖലയിലെ ആരും കേൾക്കാത്ത തന്റെ അനുഭവ കഥകളും തമ്പി അവിടെ മൈക്കിലൂടെ തന്റെ സ്ഥിരം ശൈലിയിൽ വിളിച്ചു പറഞ്ഞു. മുൻപു സെക്രട്ടേറിയറ്റിനു മുന്നിൽ രണ്ടുപേർ കയറുന്ന വിദ്യ അവതരിപ്പിച്ചു ഡാൻസർ തമ്പിയും സഹായിയും ടയറിൽ കുടുങ്ങിയിരുന്നു. ബോധം പോയി നടുറോഡിൽ കിടന്ന തമ്പിയെയും കൂട്ടാളിയെയും പൊലീസും ഫയർഫോഴ്‌സും ചേർന്നാണു രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.