- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്യൻ യൂണിയനിൽ മാലിന്യം ഏറെ പുറന്തള്ളുന്ന കാര്യത്തിൽ ഏറ്റവും മുമ്പന്തിയിൽ ഡെന്മാർക്ക്; 20 വർഷം കൊണ്ട് മാലിന്യത്തോത് വർധിച്ചത് 46 ശതമാനം
കോപ്പൻഹേഗൻ: യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ മാലിന്യം പുറന്തള്ളുന്ന രാജ്യം ഡെന്മാർക്ക് ആണെന്ന് പുതിയ റിപ്പോർട്ട്. പ്രതിവർഷം 759 കിലോ ഗ്രാമോളം മാലിന്യമാണ് ഓരോ വ്യക്തിയും വലിച്ചെറിയുന്നതെന്നാണ് യൂറോസ്റ്റാറ്റ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. മാലിന്യം പുറന്തള്ളുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സൈപ്രസിനെക്കാൾ അഞ്ചിരട്ടി മാലിന്യമാണ് ഡെന്മാർക്ക് പുറന്തള്ളുന്നത്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും കുറവ് മാലിന്യം പുറന്തള്ളുന്നത് റൊമാനിയക്കാരാണ്. യൂറോപ്യൻ രാജ്യങ്ങളിൽ വച്ച് മാലിന്യതോത് ഏറെ വർധിച്ചുവരുന്നതും ഡെന്മാർക്കിൽ തന്നെയാണ്. 1995-ൽ ഉപേക്ഷിക്കപ്പെട്ടിരുന്ന മാലിന്യത്തെക്കാൾ 46 ശതമാനം ഇരട്ടിയാണ് ഇപ്പോൾ ഡെന്മാർക്ക് പുറപ്പെടുവിക്കുന്ന മാലിന്യം. ഡെന്മാർക്കിന്റെ അയൽരാജ്യമായ നോർവ ഇക്കാര്യത്തിൽ വളരെ വ്യത്യസ്തമാണ്. മാലിന്യത്തോത് ഇവിടെ ഇതേ കാലയളവിൽ 32 ശതമാനം കുറയുകയാണ് ചെയ്തത്. ജർമനിയിൽ ഇത് ഒരു ശതമാനവും കുറയുകയായിരുന്നു. സ്വീഡനിൽ അതേസമയം 13 ശതമാനത്തിന്റെ വർധനയുണ്ട്. നോൺ യൂറോപ്യൻ യൂണിയൻ രാജ്യമായ സ്വി
കോപ്പൻഹേഗൻ: യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ മാലിന്യം പുറന്തള്ളുന്ന രാജ്യം ഡെന്മാർക്ക് ആണെന്ന് പുതിയ റിപ്പോർട്ട്. പ്രതിവർഷം 759 കിലോ ഗ്രാമോളം മാലിന്യമാണ് ഓരോ വ്യക്തിയും വലിച്ചെറിയുന്നതെന്നാണ് യൂറോസ്റ്റാറ്റ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.
മാലിന്യം പുറന്തള്ളുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സൈപ്രസിനെക്കാൾ അഞ്ചിരട്ടി മാലിന്യമാണ് ഡെന്മാർക്ക് പുറന്തള്ളുന്നത്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും കുറവ് മാലിന്യം പുറന്തള്ളുന്നത് റൊമാനിയക്കാരാണ്. യൂറോപ്യൻ രാജ്യങ്ങളിൽ വച്ച് മാലിന്യതോത് ഏറെ വർധിച്ചുവരുന്നതും ഡെന്മാർക്കിൽ തന്നെയാണ്. 1995-ൽ ഉപേക്ഷിക്കപ്പെട്ടിരുന്ന മാലിന്യത്തെക്കാൾ 46 ശതമാനം ഇരട്ടിയാണ് ഇപ്പോൾ ഡെന്മാർക്ക് പുറപ്പെടുവിക്കുന്ന മാലിന്യം.
ഡെന്മാർക്കിന്റെ അയൽരാജ്യമായ നോർവ ഇക്കാര്യത്തിൽ വളരെ വ്യത്യസ്തമാണ്. മാലിന്യത്തോത് ഇവിടെ ഇതേ കാലയളവിൽ 32 ശതമാനം കുറയുകയാണ് ചെയ്തത്. ജർമനിയിൽ ഇത് ഒരു ശതമാനവും കുറയുകയായിരുന്നു. സ്വീഡനിൽ അതേസമയം 13 ശതമാനത്തിന്റെ വർധനയുണ്ട്.
നോൺ യൂറോപ്യൻ യൂണിയൻ രാജ്യമായ സ്വിറ്റ്‌സർലണ്ടാണ് മാലിന്യം പുറന്തള്ളുന്ന കാര്യത്തിൽ ഡെന്മാർക്ക് അടുത്ത് നിൽക്കുന്നത്. ഓരോ വ്യക്തിയും ശരാശരി 730 കിലോ ഗ്രാം എന്ന തോതിലാണ് മാലിന്യം പുറന്തള്ളുന്നത്. നോർവ 432 കിലോയും സ്വീഡനിൽ 438 കിലോയുമാണ് ഓരോ വ്യക്തികളും പുറന്തള്ളുന്ന മാലിന്യം.