കോപ്പൻഹേഗൻ: യൂറോപ്യൻ യൂണിയനിൽ നിന്ന് യുകെ വിട്ടത് ആഗോള സാമ്പത്തിക വിപണിയിൽ ഏറെ അസ്ഥിരതയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ബ്രെക്‌സിറ്റ് ഡെന്മാർക്കിന് തുണയായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതോടെ ഹോം ലോണുകൾ എടുക്കേണ്ടവർക്ക് അനുയോജ്യമായ സാഹചര്യമാണെന്നാണ് വിലയിരുത്തുന്നത്.

ഡാനിഷ് ഹോം ലോണുകൾക്കു മേലുള്ള പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്ന് Nordea Kredit-ഉം ഇറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പലിശ നിരക്ക് -0.31 ശതമാനത്തിലേക്ക് എത്തിയതായി ബാങ്ക് വ്യക്തമാക്കിയിരിക്കുകയാണ്. ബാങ്കിന്റെ ചരിത്രത്തിലെ താഴ്ന്ന നിരക്കാണിത്. പലിശ നിരക്ക് ഇത്രയും താഴ്ന്നിരിക്കുന്ന സമയത്ത് പുതിയ വീടു സ്വന്തമാക്കണമെന്നുള്ളവർക്ക് ഹോം ലോണുകൾ എടുക്കാൻ അനുയോജ്യമായ സമയമാണെന്നും സാമ്പത്തിക വിദഗ്ദ്ധർ എടുത്തുപറയുന്നു.

ഇതിന് മുമ്പ് ഏറ്റഴും കുറഞ്ഞ പലിശ നിരക്ക് -0.21 ശതമാനം എന്നുള്ളതായിരുന്നു. പുതിയ -0.31 ശതമാനം എന്ന നിരക്ക് ഈ വർഷം മുഴുവൻ നിലനിൽക്കുമെന്നും കരുതപ്പെടുന്നതായി ബാങ്ക് വ്യക്തമാക്കുന്നു.