- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രം നേട്ടം കുറിക്കാൻ ദംഗലിന്റെ ജൈത്രയാത്ര; ആദ്യ മൂന്ന് ദിനം കൊണ്ട് അമീർ ചിത്രം സ്വന്തമാക്കിയത് 148 കോടി; ലോകമെമ്പാടും ചിത്രം റിലീസിനെത്തിയത് 5000 ത്തോളം തിയേറ്ററുകളിൽ
ആമിർ ഖാന്റെ പുതിയ ചിത്രം 'ദംഗൽ' ചരിത്ര നേട്ടം കുറിക്കാനുള്ള ജൈത്രയാത്ര തുടരുകയാണ്. ആദ്യ ദിനം തന്നെ ഹിറ്റിലേക്ക് കുതിക്കുന്നു. ആദ്യ ദിനം തന്നെ 29.78 കോടി നേടിയെ ചിത്രം ഇതുവരെ സ്വന്തമാക്കിയത് 148 കോടിയാണ്. ലോകമെമ്പാടുമായി 5000 ത്തോളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ മാത്രം 4300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം റിലീസാകുന്നതിന്റെ മുമ്പ് തന്നെ 40 ശതമാനം ടിക്കറ്റുകൾ അഡ്വാൻസ് ബുക്കിങ്ങിലൂടെ വിറ്റഴിച്ചിരുന്നു. കേരളത്തിൽപ്പോലും ഓൺലൈൻ വഴിയുള്ള മൾട്ടിപ്ലെക്സ് ടിക്കറ്റുകൾ വളരെ പെട്ടെന്ന് വിറ്റഴിയുന്നുണ്ട്. എന്നാൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ആദ്യദിനകളക്ഷൻ നേടിയ 'സുൽത്താനെ' മറികടക്കാൻ 'ദംഗലി'നായില്ല. 36.54 കോടിയായിരുന്നു സൽമാൻ ചിത്രത്തിന്റെ റിലീസ് ദിനത്തിൽ നേടിയത്. എന്നാൽ ഈ വർഷത്തെ ആദ്യദിന കളക്ഷനിൽ ഇതുവരെ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ചിത്രങ്ങളെ ആമിർഖാൻ ചിത്രം മറികടന്നു. എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി (21.30 കോടി), ഷാരൂഖ് ഖാന്റെ ഫാൻ (19.20 കോടി) എന്നിവയെയാണ്
ആമിർ ഖാന്റെ പുതിയ ചിത്രം 'ദംഗൽ' ചരിത്ര നേട്ടം കുറിക്കാനുള്ള ജൈത്രയാത്ര തുടരുകയാണ്. ആദ്യ ദിനം തന്നെ ഹിറ്റിലേക്ക് കുതിക്കുന്നു. ആദ്യ ദിനം തന്നെ 29.78 കോടി നേടിയെ ചിത്രം ഇതുവരെ സ്വന്തമാക്കിയത് 148 കോടിയാണ്. ലോകമെമ്പാടുമായി 5000 ത്തോളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
ഇന്ത്യയിൽ മാത്രം 4300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം റിലീസാകുന്നതിന്റെ മുമ്പ് തന്നെ 40 ശതമാനം ടിക്കറ്റുകൾ അഡ്വാൻസ് ബുക്കിങ്ങിലൂടെ വിറ്റഴിച്ചിരുന്നു. കേരളത്തിൽപ്പോലും ഓൺലൈൻ വഴിയുള്ള മൾട്ടിപ്ലെക്സ് ടിക്കറ്റുകൾ വളരെ പെട്ടെന്ന് വിറ്റഴിയുന്നുണ്ട്.
എന്നാൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ആദ്യദിനകളക്ഷൻ നേടിയ 'സുൽത്താനെ' മറികടക്കാൻ 'ദംഗലി'നായില്ല. 36.54 കോടിയായിരുന്നു സൽമാൻ ചിത്രത്തിന്റെ റിലീസ് ദിനത്തിൽ നേടിയത്. എന്നാൽ ഈ വർഷത്തെ ആദ്യദിന കളക്ഷനിൽ ഇതുവരെ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ചിത്രങ്ങളെ ആമിർഖാൻ ചിത്രം മറികടന്നു. എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി (21.30 കോടി), ഷാരൂഖ് ഖാന്റെ ഫാൻ (19.20 കോടി) എന്നിവയെയാണ് ദംഗൽ പിന്നിലാക്കിയത്.
Dangal Day wise collection Domestic Collection Worldwide Collection (domestic + overseas)
1st day collection 29.75 crores 29.75 + 17.05 = 46.80 crores
2nd day collection 34.85 crores 34.85 + 14.80 = 49.65 crores
3rd day collection 36.15 crores 36.15 + 15.60 = 51.75 crores
1st Weekend Total Collection 100.75 crores 148.20 crores
നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്റെയും ബബിതാ കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീർ ഫോഗാട്ടിനെയാണ് ദംഗലിൽ ആമിർ അവതരിപ്പിക്കുന്നത്. ആമിർ ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുതിർന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്. ഫാത്തിമ ഷെയ്ക്ക്, സാന്യ മൽഹോത്ര എന്നിവരാണ് മുതിർന്ന പെൺകുട്ടികളുടെ റോളിൽ അഭിനയിക്കുന്നത്.