- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺമക്കളെ ഗുസ്തിക്കാരാക്കുന്ന അച്ഛന്റെ കഥയ്ക്ക് പ്രേഷകർ കുറയുന്നില്ല; റിലീസ് ചെയ്ത് ഒരു മാസത്തിനകം ദങ്കൽ വാരിക്കൂട്ടിയത് 378 കോടി; അമീർഖാനോടു പിടിച്ചുനിൽക്കാൻ പറ്റുമോയെന്ന ഭീതിയിൽ ഷാരൂഖ്, ഹൃതിക് ചിത്രങ്ങൾ
മുംബൈ: അമീർ ഖാൻ നായകനായ ബോളിവുഡ് ചിത്രം ദങ്കൽ 400 കോടി കളക്ഷനിലേക്ക് അടുക്കുന്നു. റിലീസ് ചെയ്ത് ഒരു മാസത്തിനകം പെട്ടിക്കകത്തു വീണത് 378 കോടി രൂപയാണ്. വൈകാതെ തന്നെ 400 കോടി കടക്കുമെന്നാണ് പ്രതീക്ഷ. ഗുസ്തി താരങ്ങളായ ഗീത ഭോഗട്ടിന്റെയും ബബിത കുമാരിയുടേയും അവരുടെ പിതാവായ മഹാവീർ ഭോഗട്ടിന്റെയും കഥ പറഞ്ഞ ചിത്രം പ്രേഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ബോളിവുഡിലെ ഏറ്റവും വലിയ പണംവാരി പടങ്ങളിലൊന്നായി മാറുകയാണ് ദങ്കൽ. ഇന്ത്യയ്ക്കകത്തുനിന്ന് 350 കോടി രൂപ കളക്റ്റ് ചെയ്ത ആദ്യ ചിത്രമെന്ന ബഹുമതി ദങ്കൽ നേരത്തേ സ്വന്തമാക്കിയിരുന്നു. വിദേശത്തുനിന്ന് ഏറ്റവും കൂടുതൽ പണം വാരിയതിൽ രണ്ടാം സ്ഥാനവും ദങ്കലിനാണ്. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽത്തന്നെ 197.54 കോടി രൂപയാണ് ചിത്രം വാരിയത്. രണ്ടാം വാരത്തിലും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ 115.96 കോടിയും കിട്ടി. മൂന്നാം വാരം മുതൽ ചിത്രം കാണാനെത്തുന്ന പ്രേഷകരുടെ എണ്ണത്തിൽ കുറവുണ്ടായി. മൂന്നാമത്തെ ആഴ്ചയിൽ 46.35 കോടി മാത്രമേ ലഭിച്ചുള്ളൂ. ദങ്കലിന് ഇപ്പോഴും പ്രേഷകർ കുറ
മുംബൈ: അമീർ ഖാൻ നായകനായ ബോളിവുഡ് ചിത്രം ദങ്കൽ 400 കോടി കളക്ഷനിലേക്ക് അടുക്കുന്നു. റിലീസ് ചെയ്ത് ഒരു മാസത്തിനകം പെട്ടിക്കകത്തു വീണത് 378 കോടി രൂപയാണ്. വൈകാതെ തന്നെ 400 കോടി കടക്കുമെന്നാണ് പ്രതീക്ഷ.
ഗുസ്തി താരങ്ങളായ ഗീത ഭോഗട്ടിന്റെയും ബബിത കുമാരിയുടേയും അവരുടെ പിതാവായ മഹാവീർ ഭോഗട്ടിന്റെയും കഥ പറഞ്ഞ ചിത്രം പ്രേഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
ബോളിവുഡിലെ ഏറ്റവും വലിയ പണംവാരി പടങ്ങളിലൊന്നായി മാറുകയാണ് ദങ്കൽ. ഇന്ത്യയ്ക്കകത്തുനിന്ന് 350 കോടി രൂപ കളക്റ്റ് ചെയ്ത ആദ്യ ചിത്രമെന്ന ബഹുമതി ദങ്കൽ നേരത്തേ സ്വന്തമാക്കിയിരുന്നു. വിദേശത്തുനിന്ന് ഏറ്റവും കൂടുതൽ പണം വാരിയതിൽ രണ്ടാം സ്ഥാനവും ദങ്കലിനാണ്.
റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽത്തന്നെ 197.54 കോടി രൂപയാണ് ചിത്രം വാരിയത്. രണ്ടാം വാരത്തിലും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ 115.96 കോടിയും കിട്ടി. മൂന്നാം വാരം മുതൽ ചിത്രം കാണാനെത്തുന്ന പ്രേഷകരുടെ എണ്ണത്തിൽ കുറവുണ്ടായി. മൂന്നാമത്തെ ആഴ്ചയിൽ 46.35 കോടി മാത്രമേ ലഭിച്ചുള്ളൂ.
ദങ്കലിന് ഇപ്പോഴും പ്രേഷകർ കുറയാത്തത് ഉടൻ റിലീസ് ചെയ്യാൻ പോകുന്ന ഷാരൂഖിന്റെ റെയിസിനും ഹൃതിക് റോഷന്റെ കാബിലിനും ഭീഷണിയാകുമെന്ന ആശങ്ക ബോളിവുഡ് വ്യവസായ മേഖലയ്ക്കുണ്ട്.