- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
70 കോടി മുടക്കിൽ ഒരുങ്ങുന്ന ദങ്കൽ റിലീസിന് മുന്നേ സ്വന്തമാക്കിയത് 75 കോടി; ബോക്സ്ഓഫീസിൽ ചരിത്രം കുറിക്കാനൊരുങ്ങി അമീർ ചിത്രം
അമീർഖാൻ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ദങ്കൽ റിലീസിന് മുന്നേ തന്നെ മുതൽമുടക്ക് തിരിച്ചുപിടിച്ചുകഴിഞ്ഞു. ഡിസംബർ 23ന് റിലീസിനെത്തുന്ന ദങ്കൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 70 കോടി മുതൽ മുടക്കിൽ എടുത്ത ചിത്രം 75 കോടി സ്വന്തമാക്കിയതായാണ് റിപ്പോർട്ട് പുറത്ത് വരുന്നത്. ഗുസ്തി താരങ്ങളായ ഗീത ഭോഗട്ടിന്റെയും ബബിത കുമാരിയുടേയും അവരുടെ പിതാവായ മഹാവീർ ഭോഗട്ടിന്റെയും കഥയാണ് ദങ്കൽ. ചിത്രത്തിന്റെ ട്രെയിലറുകളും ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം 7 കോടി രൂപയ്ക്കാണ് വിറ്റു പോയത്.സീടിവിയാണ് സിനിമയുടെ ടെലിവിഷൻ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ആമിറിന്റെ തന്നെ ധൂം 3യുടെ റെക്കോർഡ് ആണ് ദങ്കൽ തകർത്തത്. 65 കോടി രൂപയ്ക്കാണ് ധൂം 3യുടെ സാറ്റലൈറ്റ് വിറ്റുപോയത്.. അമീറും ഡിസ്നിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. എന്നാൽ 70 ശതമാനം ഷെയറുകളും അമീറിനാണ്. റിലീസ് ദിവസം തന്നെ ചിത്രം 24 കോടി നേടുമെന്നാണ് കണക്കുകൾ. സിനിമയുടെ ഒരു സീനിലും സെൻസർ ബോർഡ് കത്തി വച്ചിട്ട
അമീർഖാൻ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ദങ്കൽ റിലീസിന് മുന്നേ തന്നെ മുതൽമുടക്ക് തിരിച്ചുപിടിച്ചുകഴിഞ്ഞു. ഡിസംബർ 23ന് റിലീസിനെത്തുന്ന ദങ്കൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 70 കോടി മുതൽ മുടക്കിൽ എടുത്ത ചിത്രം 75 കോടി സ്വന്തമാക്കിയതായാണ് റിപ്പോർട്ട് പുറത്ത് വരുന്നത്.
ഗുസ്തി താരങ്ങളായ ഗീത ഭോഗട്ടിന്റെയും ബബിത കുമാരിയുടേയും അവരുടെ പിതാവായ മഹാവീർ ഭോഗട്ടിന്റെയും കഥയാണ് ദങ്കൽ. ചിത്രത്തിന്റെ ട്രെയിലറുകളും ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു.
ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം 7 കോടി രൂപയ്ക്കാണ് വിറ്റു പോയത്.സീടിവിയാണ് സിനിമയുടെ ടെലിവിഷൻ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ആമിറിന്റെ തന്നെ ധൂം 3യുടെ റെക്കോർഡ് ആണ് ദങ്കൽ തകർത്തത്. 65 കോടി രൂപയ്ക്കാണ് ധൂം 3യുടെ സാറ്റലൈറ്റ് വിറ്റുപോയത്..
അമീറും ഡിസ്നിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. എന്നാൽ 70 ശതമാനം ഷെയറുകളും അമീറിനാണ്. റിലീസ് ദിവസം തന്നെ ചിത്രം 24 കോടി നേടുമെന്നാണ് കണക്കുകൾ. സിനിമയുടെ ഒരു സീനിലും സെൻസർ ബോർഡ് കത്തി വച്ചിട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
ചിത്രത്തിനായി രണ്ട് ഗെറ്റപ്പുകളിലെത്തുന്ന അമീറിന്റെ വീഡിയോയും വൻ ഹിറ്റായിരുന്നു. ഹരിയാനയിലെ മഹാവീർ സിങ് എന്ന ഗുസ്തിക്കാരന്റെ ജീവിതമാണ് ദങ്കൽ എന്ന പേരിൽ ആവിഷ്‌കരിച്ചിരിക്കുന്നന്നത്. ആമിർ ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുതിർന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്. നിരവധി മെഡലുകൾ നേടിയിട്ടുണ്ട് രണ്ടു പെൺകുട്ടികളും..ഫാത്തിമ ഷെയ്ക്ക്, സാന്യ മൽഹോത്ര എന്നിവരാണ് ചിത്രത്തിൽ ഗീതയേയും ബബിതയേയും അവതരിപ്പിക്കുന്നത്.