- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയിൽ അമീർ ഖാൻ ചിത്രം വാരിക്കൂട്ടിയത് 1000 കോടി; ബാഹുബലിയുമായുള്ള ഗുസ്തിയിൽ ജയിച്ച് 1800 കോടി ക്ലബ്ബിൽ കടന്ന് ദംഗൽ
ചൈനീസ് ബോക്സ് ഓഫീസിൽ ആമിർ ഖാന്റെ ദംഗലിന് വമ്പന് മുന്നേറ്റം. ചൈനീസ് പ്രേക്ഷകർ നൽകിയ പിന്തുണയുടെ ബലത്തിൽ ദംഗൽ 1800 കോടി ക്ലബിൽ കടന്നിരിക്കുകയാണ്. ആഗോള തലത്തിലുള്ള വരുമാനത്തിൽ ബാഹുബലിയുടെ രണ്ടാം ഭാഗത്തെ കടത്തിവെട്ടുകയാണ് അമീർ ഖാൻ ചിത്രം. 1633 കോടിയാണ് ബാഹുബലി ഇതുവരെ നേടിയിരിക്കുന്നത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിലെ ബോക്സ് ഓഫീസ് റെക്കോഡുകളെല്ലാം തകർത്തിരുന്നു. 1000 കോടി ഇന്ത്യയിൽ നേടിയ ചിത്രമെന്ന റെക്കോഡും ബാഹുബലി സ്വന്തമാക്കിയിരുന്നു. 2016 ൽ ഡിസംബറിൽ പുറത്തിറങ്ങിയ ദംഗൽ 700 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം മെയ് മാസത്തിൽ ചൈനയിൽ റിലീസ് ചെയതതാണ് ദംഗലിനെ 1800 കോടി ക്ലബിലെത്തിച്ചത്. ഗുസ്തി പ്രമേയമാക്കിയ ഈ ചിത്രം ചൈനയിൽ നിന്ന് മാത്രം 1000 കോടിയാണ് നേടിയത്.
ചൈനീസ് ബോക്സ് ഓഫീസിൽ ആമിർ ഖാന്റെ ദംഗലിന് വമ്പന് മുന്നേറ്റം. ചൈനീസ് പ്രേക്ഷകർ നൽകിയ പിന്തുണയുടെ ബലത്തിൽ ദംഗൽ 1800 കോടി ക്ലബിൽ കടന്നിരിക്കുകയാണ്. ആഗോള തലത്തിലുള്ള വരുമാനത്തിൽ ബാഹുബലിയുടെ രണ്ടാം ഭാഗത്തെ കടത്തിവെട്ടുകയാണ് അമീർ ഖാൻ ചിത്രം. 1633 കോടിയാണ് ബാഹുബലി ഇതുവരെ നേടിയിരിക്കുന്നത്.
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിലെ ബോക്സ് ഓഫീസ് റെക്കോഡുകളെല്ലാം തകർത്തിരുന്നു. 1000 കോടി ഇന്ത്യയിൽ നേടിയ ചിത്രമെന്ന റെക്കോഡും ബാഹുബലി സ്വന്തമാക്കിയിരുന്നു. 2016 ൽ ഡിസംബറിൽ പുറത്തിറങ്ങിയ ദംഗൽ 700 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയത്.
എന്നാൽ ഒരിടവേളയ്ക്ക് ശേഷം മെയ് മാസത്തിൽ ചൈനയിൽ റിലീസ് ചെയതതാണ് ദംഗലിനെ 1800 കോടി ക്ലബിലെത്തിച്ചത്. ഗുസ്തി പ്രമേയമാക്കിയ ഈ ചിത്രം ചൈനയിൽ നിന്ന് മാത്രം 1000 കോടിയാണ് നേടിയത്.
Next Story