എസ്എസ് രൗജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 ഇന്ത്യയിലെ ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറുന്നതിന് പീന്നാലെ ആമിർഖാന്റെ ദംഗൽ ആയിരം കോടി കസബ്ബിലേക്ക്.

ഏപ്രിൽ 28 ന് പുറത്തിറങ്ങിയ ബാഹുബലി 2, 1000 കോടി ക്ലബിലെത്തിയ ആദ്യ ഇന്ത്യൻ ചിത്രം എന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. 1300 കോടി രൂപയാണ് ബാഹുബലി ഇതുവരെ നേടിയിരിക്കുന്നത്.

2016 ഡിസംബറിലാണ് ആമിർ ഖാൻ ചിത്രമായ ദംഗൽ റിലീസ് ചെയ്തത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചൈനയിൽ റിലീസ് ചെയ്ത ദംഗൽ ഇതുവരെ 190 കോടിയാണ് സ്വന്തമാക്കിയത്.

ആമിറിന്റെ തന്നെ പികെയുടെ റെക്കോഡാണ് ദംഗൽ ചൈനയിൽ തകർത്തത്. 950 കോടിയാണ് ദംഗൽ ഇരുവരെ ആഗോള ബോക്സ് ഓഫീസുകളിൽ നിന്ന് നേടിയ വരുമാനം.