- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടിലൻ മേക്കോവറിൽ ആമിർ എത്തുന്ന 'ദംഗൽ' ട്രെയിലർ പുറത്തിറങ്ങി; മഹാവീർ സിങ് എന്ന ഗുസ്തിക്കാരന്റെ ജീവിത കഥ പറയുന്ന ചിത്രം ഡിസംബർ 25ന് തിയറ്ററുകളിൽ; ട്രെയിലർ കാണാം
ആമിർ ഖാൻ നായകനായെത്തുന്ന പുതിയ ചിത്രം ദങ്കലിന്റെ ട്രെയിലർ പുറത്തിറങ്ങി. ആമിർ ഗുസ്തിക്കാരനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ചിത്രീകരണം തുടങ്ങുന്നതിനു മുൻപേ വാർത്തകളിൽ ഇടം നേടിയ സിനിമയാണ് ദങ്കൽ. ഇതിനായി തടി കൂട്ടി കിടിലൻ മേക്കോവറിലാണ് താരം എത്തുന്നത്. മഹാവീർ സിങ് എന്ന ഗുസ്തിക്കാരന്റെ ജീവിതമാണ് സംവിധായകൻ നിതേഷ് തിവാരി, ദങ്കൽ എന്ന പേരിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.. ജീവിച്ചിരിപ്പുള്ള ഒരാളുടെ കഥയാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ദംഗൽ. ഹരിയാനയിൽനിന്നും ഇന്ത്യൻ കായിക രംഗത്തെ താരങ്ങളായി മാറിയ രണ്ട് പെൺ ഗുസ്തിക്കാരികളുടെ പിതാവിന്റെ പോരാട്ടങ്ങളുടെ കഥയാണത്. ഹരിയാനയിലെ ഗ്രാമത്തിൽ പിറന്ന ഗുസ്തി പരിശീലകൻ മഹാവീർ സിങ് ഫൊഗാതിന്റെ കഥ. ഇന്ത്യയ്ക്കു വേണ്ടി സ്വർണം നേടിയ അയാളുടെ പെൺമക്കളായ ഗീതയുടെയും ബബിതയുടെയും യഥാർത്ഥ ജീവിത കഥ. ഫാത്തിമ ഷെയ്ക്ക്, സാന്യ മൽഹോത്ര എന്നിവരാണ് പെൺമക്കളുടെ റോളിൽ അഭിനയിക്കുന്നത്. ഇവരുടെ ജീവിത യാത്രയാണ് സിനിമ. ചിത്രം ഡിസംബർ 25ന് തിയറ്ററുകളിലെത്തും. ചിത്രം ഇറ
ആമിർ ഖാൻ നായകനായെത്തുന്ന പുതിയ ചിത്രം ദങ്കലിന്റെ ട്രെയിലർ പുറത്തിറങ്ങി. ആമിർ ഗുസ്തിക്കാരനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ചിത്രീകരണം തുടങ്ങുന്നതിനു മുൻപേ വാർത്തകളിൽ ഇടം നേടിയ സിനിമയാണ് ദങ്കൽ. ഇതിനായി തടി കൂട്ടി കിടിലൻ മേക്കോവറിലാണ് താരം എത്തുന്നത്.
മഹാവീർ സിങ് എന്ന ഗുസ്തിക്കാരന്റെ ജീവിതമാണ് സംവിധായകൻ നിതേഷ് തിവാരി, ദങ്കൽ എന്ന പേരിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.. ജീവിച്ചിരിപ്പുള്ള ഒരാളുടെ കഥയാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ദംഗൽ. ഹരിയാനയിൽനിന്നും ഇന്ത്യൻ കായിക രംഗത്തെ താരങ്ങളായി മാറിയ രണ്ട് പെൺ ഗുസ്തിക്കാരികളുടെ പിതാവിന്റെ പോരാട്ടങ്ങളുടെ കഥയാണത്. ഹരിയാനയിലെ ഗ്രാമത്തിൽ പിറന്ന ഗുസ്തി പരിശീലകൻ മഹാവീർ സിങ് ഫൊഗാതിന്റെ കഥ. ഇന്ത്യയ്ക്കു വേണ്ടി സ്വർണം നേടിയ അയാളുടെ പെൺമക്കളായ ഗീതയുടെയും ബബിതയുടെയും യഥാർത്ഥ ജീവിത കഥ.
ഫാത്തിമ ഷെയ്ക്ക്, സാന്യ മൽഹോത്ര എന്നിവരാണ് പെൺമക്കളുടെ റോളിൽ അഭിനയിക്കുന്നത്. ഇവരുടെ ജീവിത യാത്രയാണ് സിനിമ. ചിത്രം ഡിസംബർ 25ന് തിയറ്ററുകളിലെത്തും. ചിത്രം ഇറങ്ങും മുമ്പേ ഹിറ്റായിക്കഴിഞ്ഞിരിക്കുകയാണ്. മണിക്കൂറുകൾക്കം ലക്ഷക്കണക്കിന് ആളികളാണ് ട്രെയിലർ കണ്ടുകഴിഞ്ഞത്.