- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹിറ്റ്ലറിന് ആദ്യം ഇട്ട പേര് പെങ്ങൾ എന്നായിരുന്നത്രെ'; രമണൻ ഇൻ 'അലക്കൽ' ; മങ്ങലും മോങ്ങലു മുതൽ മെന്റലു വരെ; ദംഗലിന്റെ പര്യായപദങ്ങൾ ഇറക്കി സോഷ്യൽ മീഡിയയിൽ ആഘോഷം
തിരുവനന്തപുരം: സിനിമാ പ്രേമികൾക്ക് ഇപ്പോൾ ആമിർ ഖാൻ മുഖ്യവേഷത്തിൽ എത്തിയ ബോളിവുഡ് ചിത്രം ദംഗലിനെക്കുറിച്ച് സംസാരിക്കാൻ മാത്രമാണ് സമയം. ഇന്ത്യയിൽ ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്പോർട്സ് ചിത്രമെന്നാണ് പലരുടേയും വാഴ്‌ത്തൽ. സമൂഹത്തിലെ എതിർപ്പുകളെ വകവെക്കാതെ പെൺമക്കളെ ഗുസ്തി പരിശീലിപ്പിച്ച് രാജ്യത്തിന്റെ അഭിമാന താരങ്ങളാക്കി മാറ്റിയ മഹാവീർ സിങ് ഫോഗട്ടിന്റെ ജീവിതകഥയുടെ തിരഭാഷ്യമാണ് ദംഗൽ. ആമിർ ഖാന്റെ പ്രകടനത്തെക്കുറിച്ചും ആത്മസമർപ്പണത്തെക്കുറിച്ചും അഭിനന്ദനങ്ങളും കളക്ഷൻ റെക്കോഡുകളെക്കുറിച്ചുള്ള സംസാരവുമായിരുന്നു ഇന്നലെ വരെ. ചർച്ചകൾ ഇങ്ങനെ പുരോഗമിക്കുമ്പോൾ എന്തിലും ഏതിലും നർമ്മത്തെ തിരയുന്ന സോഷ്യൽ മീഡിയയിലെ ട്രോൾ വിദഗ്ധരുടെ ചിന്ത വേറെ വഴിയിലാണ്. ദംഗൽ പോസ്റ്റർ എങ്ങനെ പരിഷ്‌കരിക്കാം എന്നതിലാണ് അവരുടെ ഗവേഷണം. ദംഗലിന്റെ മുഖ്യപോസ്റ്ററിലെ കഥാപാത്രങ്ങളേയും അതിനുതക്ക വണ്ണം പേരും മാറ്റിയാണ് പരീക്ഷണങ്ങൾ. ഏറ്റവുമധികം പരിഹാസം ഏറ്റുവാങ്ങുന്നതാണ് സീരിയലുകളാണ്. സന്ധ്യയായാൽ മലയാളി വീടുകളിൽ കണ്ണീർ മഴ പെയ്യി
തിരുവനന്തപുരം: സിനിമാ പ്രേമികൾക്ക് ഇപ്പോൾ ആമിർ ഖാൻ മുഖ്യവേഷത്തിൽ എത്തിയ ബോളിവുഡ് ചിത്രം ദംഗലിനെക്കുറിച്ച് സംസാരിക്കാൻ മാത്രമാണ് സമയം. ഇന്ത്യയിൽ ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്പോർട്സ് ചിത്രമെന്നാണ് പലരുടേയും വാഴ്‌ത്തൽ. സമൂഹത്തിലെ എതിർപ്പുകളെ വകവെക്കാതെ പെൺമക്കളെ ഗുസ്തി പരിശീലിപ്പിച്ച് രാജ്യത്തിന്റെ അഭിമാന താരങ്ങളാക്കി മാറ്റിയ മഹാവീർ സിങ് ഫോഗട്ടിന്റെ ജീവിതകഥയുടെ തിരഭാഷ്യമാണ് ദംഗൽ.
ആമിർ ഖാന്റെ പ്രകടനത്തെക്കുറിച്ചും ആത്മസമർപ്പണത്തെക്കുറിച്ചും അഭിനന്ദനങ്ങളും കളക്ഷൻ റെക്കോഡുകളെക്കുറിച്ചുള്ള സംസാരവുമായിരുന്നു ഇന്നലെ വരെ. ചർച്ചകൾ ഇങ്ങനെ പുരോഗമിക്കുമ്പോൾ എന്തിലും ഏതിലും നർമ്മത്തെ തിരയുന്ന സോഷ്യൽ മീഡിയയിലെ ട്രോൾ വിദഗ്ധരുടെ ചിന്ത വേറെ വഴിയിലാണ്. ദംഗൽ പോസ്റ്റർ എങ്ങനെ പരിഷ്‌കരിക്കാം എന്നതിലാണ് അവരുടെ ഗവേഷണം. ദംഗലിന്റെ മുഖ്യപോസ്റ്ററിലെ കഥാപാത്രങ്ങളേയും അതിനുതക്ക വണ്ണം പേരും മാറ്റിയാണ് പരീക്ഷണങ്ങൾ.
ഏറ്റവുമധികം പരിഹാസം ഏറ്റുവാങ്ങുന്നതാണ് സീരിയലുകളാണ്. സന്ധ്യയായാൽ മലയാളി വീടുകളിൽ കണ്ണീർ മഴ പെയ്യിക്കുന്ന ചന്ദനമഴ സീരിയലിലെ കഥാപാത്രങ്ങളെ ദംഗൽ പോസ്റ്ററിലേക്ക് കൊണ്ടുവന്നപ്പോൾ പേരൊന്ന് മാറ്റിപിടിച്ചു-സഹിക്കൽ. ചാനൽ മൈക്കിന് മുന്നിൽ പലതവണ ഗദ്ഗദനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളാനും പോസ്റ്ററെത്തിയിട്ടുണ്ട്. ആ പോസ്റ്ററിന്റെ തലക്കെട്ട് മോങ്ങൽ. മലയാള സിനിമയിൽ ചമ്മലിന്റെ ട്രേഡ്മാർക്ക് സ്വന്തമാക്കിയ കഥാപാത്രങ്ങളെ വച്ചും പഞ്ചാബ് ഹൗസിലെ രമണനെ വച്ചും പോസ്റ്ററുകളുണ്ട്. അങ്ങനെ ചിരിക്കാൻ ഏറെ വക നൽകുന്ന ദംഗൽ ട്രോൾ പോസ്റ്റുകളാൽ നിറയുകയാണ് സോഷ്യൽ മീഡിയയിൽ